ഐ സി സി ടെസ്റ്റ് ബോളിംഗ് റാങ്കിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ഫോർമ്മാറ്റിൽ ഒന്നാം റാങ്കിൽ എത്തുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറാണ് ബുമ്ര. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ബിഷൻ ബേദി എന്നിവരാണ് ടെസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ മറ്റ് ഇന്ത്യൽ ബൗളർമാർ.
ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബുംമ്രയുടെ നേട്ടം. ഈ മത്സരത്തിൽ 91 റണ്‍സ് വിട്ടുകൊടുത്ത ബുംറ ഒമ്പത് വിക്കറ്റുകള്‍ പിഴുത് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക സ്വാധീനമായി. വിജയത്തോടെ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയില്‍ സ്വന്തമാക്കി. പുതിയ റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ രണ്ടാം സ്ഥാനവും, ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിനു പിന്നാലെ, മൂന്ന് ഫോർമ്മാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തിയ ആദ്യബൗളർ എന്നനേട്ടവും ബുമ്ര സ്വന്തംപേരിൽ കുറിച്ചു. 881 പോയിന്റോടെയാണ് ബുമ്ര ഒന്നാം സ്ഥാനത്തെത്തിയത്. 2023 മാർച്ച് മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിനെ മറികടന്നാണ് താരത്തിന്റെ റെക്കോർഡ് നേട്ടം. ഇന്ത്യയുടെ സ്പിൻ ബോളർ രവീന്ദ്ര ജഡേജയും ഒമ്പതാം സ്ഥാനത്തോടെ ടോപ് ടെണ്ണിൽ ഇടം നേടി.
Read More
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ