അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റും ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് നഷ്ടമാകുമെന്ന് ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുന്നതിന് മുമ്പ് കോഹ്ലിക്ക് തിരിച്ചുവരവിൻ്റെ വാതിൽ അടഞ്ഞിട്ടില്ല.
ഫെബ്രുവരി 15 മുതൽ രാജ്‌കോട്ടിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ കോഹ്‌ലി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരമായിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ സീനിയർ താരം രാജ്‌കോട്ട് ടെസ്റ്റിനുള്ള തൻ്റെ ലഭ്യത അറിയിച്ചിട്ടില്ല. അതേസമയം, നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ വീരാട് കോഹ്‌ലിയുടെ തിരിച്ചുവരവിനുള്ള സാധ്യത ഇപ്പോഴും തുറന്നിരിക്കുന്നുണ്ട്.
രണ്ട് മാച്ച് വിന്നർമാർ ടീമിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്നുള്ള ശുഭ വാർത്തകളും പുറത്തുവരുന്നുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും സ്പിന്നർ രവീന്ദ്ര ജഡേജയും ടീമിൽ ഇടം നേടിയേക്കും. ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) സീനിയർ സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ കോഹ്‌ലി ഇല്ലാത്ത ഒരു ടീമിനെ അവർ തിരഞ്ഞെടുക്കും.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആഗ്രഹിക്കുമ്പോൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താനാണ്. രണ്ടാം ടെസ്റ്റ് ജയിച്ച ഇന്ത്യ 1-1ന് സമനിലയിൽ എത്തിയതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് കൂടുതൽ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
Read More
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ