ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ നിൽക്കെ രണ്ടാം ടെസ്റ്റിൽ പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാൻ നീക്കം. മികച്ച ഫോമിലുള്ള ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫോമിന്റെ പാരമ്യത്തിലുള്ള ഇന്ത്യൻ പേസറെ പിൻവലിക്കുന്നത് ടീമിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ആരാധകർ. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറ മടങ്ങിയെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ച, രണ്ടാം ടെസ്റ്റിന് രണ്ട് ദിവസം മുമ്പ് വരെ മുഹമ്മദ് സിറാജ് നെറ്റ് പരിശീലനത്തിന് ടീമിനൊപ്പം ഉണ്ടായിരുന്നു. എങ്കിലും അവസാന നിമിഷം അദ്ദേഹത്തെ വിശാഖപട്ടണത്ത് നിന്ന് നാട്ടിലേക്ക് അയക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. താരങ്ങളുടെ ജോലി ഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിചിത്രമായ തീരുമാനം. നേരത്തെ അറിയിച്ചിരുന്നെങ്കിൽ ആദ്യമേ തന്നെ വിശാഖപട്ടണത്തേക്കുള്ള വിമാനയാത്ര സിറാജിന് ഒഴിവാക്കാമായിരുന്നു. താരത്തിന് വീട്ടിൽ ചെലവഴിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി അധികമായി ലഭിക്കുമായിരുന്നു.
ബുമ്രയെ ധർമ്മശാലയിലെ അവസാന ടെസ്റ്റിനായി ഇന്ത്യയ്ക്ക് ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ മൂന്നാം ടെസ്റ്റ് നടക്കുന്ന ഗുജറാത്തിലെ രാജ്‌കോട്ടിലോ, ജാർഖണ്ഡിലെ റാഞ്ചിയിലോ ഇന്ത്യ അവരെ വിവേകത്തോടെ ഉപയോഗിക്കേണ്ടതുണ്ട്. ബുമ്രയ്ക്ക് വിശ്രമം നൽകേണ്ടതിനാൽ സിറാജിന് വിശ്രമം നൽകിയതാകാനും വഴിയുണ്ട്.
🇮🇳💙 pic.twitter.com/cmD4oZvPTl
— Jasprit Bumrah (@Jaspritbumrah93) February 5, 2024
ഇതുവരെ നടന്ന രണ്ട് ടെസ്റ്റുകളിൽ, വിശാഖപട്ടണത്തിൽ നാലാം ദിവസം രാവിലെ രവിചന്ദ്രൻ അശ്വിൻ ഒഴികെ മറ്റൊരു ഇന്ത്യൻ ബൗളറും ബുമ്രയോളം ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ഭീഷണിയെ കാര്യമായി വെല്ലുവിളിച്ചിട്ടില്ല. രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിൻ്റെ നട്ടെല്ല് തകർത്തത് ബുമ്രയാണ്. ഹൈദരാബാദിൽ മറുവശത്ത് നിന്ന് പിന്തുണ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ശേഷം, വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്‌സിൽ ഒറ്റയ്‌ക്ക് എതിരാളികളെ തകർക്കാനായി.
മറ്റു ഇന്ത്യൻ ബോളർമാരുടെയെല്ലാം ഏറിനെ പ്രതിരോധിക്കാനാകുമെന്ന് കരുതുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം, ബുമ്രയുടെ മാന്ത്രിക ഡെലിവറികൾ പ്രതിരോധിക്കാൻ ഇതുവരെ ഒരു വഴി കണ്ടെത്തിയിട്ടില്ല. അവരുടെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ അബുദാബിയിലേക്ക് പോകുമ്പോൾ ഇംഗ്ലണ്ട് കളിക്കാരുടെ ഏക ശ്രദ്ധ അദ്ദേഹത്തിൻ്റെ റിവേഴ്സ് സ്വിങ്ങിനെ എങ്ങനെ നേരിടുമെന്നതാകും.
Special day, special match 🇮🇳 pic.twitter.com/1VRElABnMx
— Jasprit Bumrah (@Jaspritbumrah93) January 4, 2024
റിവേഴ്സ് സ്വിങ്ങിൻ്റെ അതിശയകരമായ സ്പെല്ലാണ് ബുമ്ര എറിഞ്ഞതെന്ന് ഇംഗ്ലണ്ടിന്റെ ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം ബിബിസി സ്പോർട്ടിനോട് പറഞ്ഞു. “ഞങ്ങളുടെ താരങ്ങൾക്ക് വളരെയധികം കഴിവുകളും ഗുണനിലവാരവുമുണ്ട്. തീരുമാനങ്ങൾ എടുക്കാനും എതിരാളികളുടെ തന്ത്രങ്ങളിളെ മറികടക്കാനും അവർക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഞാൻ. ബുമ്രയെ പ്രതിരോധിക്കാൻ ഞങ്ങൾ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്,” ബ്രണ്ടൻ മക്കല്ലം പറഞ്ഞു.
നിലവിൽ, ബാസ്ബോളിനെ നേരിടാൻ ഇന്ത്യയുടെ കൈയിലുള്ള ഏക തുരുപ്പ് ചീട്ട് ബുമ്രയാണ്. ആതിഥേയർ തങ്ങളുടെ ലീഡ് പേസറെ പരമാവധി ശ്രദ്ധിക്കുന്നതിൻ്റെ കാരണവും ഇതാണ്. അദ്ദേഹത്തിൻ്റെ വിശ്രമം കൈകാര്യം ചെയ്യുന്ന പരിശീലകനായ എസ്. രജനികാന്ത് ഇവിടെ അദ്ദേഹത്തെ പരിപാലിക്കുന്നത് തുടരുകയാണ്. ബുംറയ്ക്ക് രാജ്‌കോട്ടിൽ വിശ്രമം നൽകണോ അതോ റാഞ്ചിയിൽ വിശ്രമിക്കണോ എന്നതാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ചോദ്യം.
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ