അശ്വിൻ പുറത്തായതിന് പിന്നാലെ ഗിയർ അൽപ്പം മാറ്റി ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച് ഇന്ത്യൻ ഓപ്പണർ യശസ്വി ജെയ്സ്വാൾ (209). രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ രണ്ടാം ദിനം 277 പന്തിൽ നിന്നാണ് താരം ഡബിൾ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായും ജെയ്സ്വാൾ മാറി.
Maiden DOUBLE HUNDRED for Yashasvi Jaiswal
TAKE. A. BOW
Follow the match
https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/uTvJLdtDje
— BCCI (@BCCI) February 3, 2024
ഷോയിബ് ബഷീർ എറിഞ്ഞ 102ാം ഓവറിലെ ആദ്യ രണ്ട് പന്തും, സിക്സും ഫോറും പറത്തിയാണ് യശസ്വി സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. രാവിലെ ജെയിംസ് ആൻഡേഴ്സസണിന്റെ പന്തുകളെ ബഹുമാനിച്ചാണ് താരം തുടങ്ങിയതെങ്കിലും അശ്വിൻ മടങ്ങിയതോടെ സ്കോറിങ്ങിന് അദ്ദേഹം വേഗം കൂട്ടി.
That Leap. That Celebration. That Special Feeling
![]()
Here’s how Yashasvi Jaiswal notched up his Double Hundred
![]()
Follow the match
https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/CUiikvbQqa
— BCCI (@BCCI) February 3, 2024
ഇന്നലെ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം ഇരട്ട സെഞ്ചുറി നേട്ടം അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു. ആദ്യ ദിനം പുറത്താകാതെ 179 റൺസാണ് ജെയ്സ്വാൾ നേടിയിരുന്നത്. 209 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കി. കാണികളും ഇംഗ്ലീഷ് താരങ്ങളും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് താരത്തെ യാത്രയാക്കിയത്.
ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 396 റൺസിൽ അവസാനിച്ചു. ജെയിംസ് ആൻഡേഴ്സൺ, ഷോയിബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വീതം വിക്കറ്റെടുത്തു.
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?