Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

രോഹിത്ത് വീണു, ജെയ്സ്വാളിന് കൂട്ടായി ഗിൽ; ടെസ്റ്റിൽ അരങ്ങേറി രജത് പാടിദാര്‍

by NEWS DESK
February 2, 2024
in SPORTS
0
രോഹിത്ത്-വീണു,-ജെയ്സ്വാളിന്-കൂട്ടായി-ഗിൽ;-ടെസ്റ്റിൽ-അരങ്ങേറി-രജത്-പാടിദാര്‍
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

വിശാഖപട്ടണത്ത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കം. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 19 ഓവറിൽ 53/1 എന്ന നിലയിലാണ്. 14 റൺസെടുത്ത രോഹിത് ശർമ്മയെ ഷോയിബ് ബഷീറിന്റെ പന്തിൽ ഒലീ പോപ് ക്യാച്ചെടുത്ത് പുറത്താക്കി. ജയ്സ്വാളിനൊപ്പം (34) ശുഭ്മാൻ ഗിൽ (4) ആണ് ക്രീസിലുള്ളത്.

ഹൈദരാബാദിലെ പിച്ചിലൊരുക്കിയ സ്പിൻ കെണി തിരിച്ചടിച്ച സ്ഥിതിക്ക് രണ്ടാമത്തെ ടെസ്റ്റിൽ ഏതു തരം പിച്ചാകും ഒരുക്കിയിരിക്കുന്നതെന്നത് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദിലെ 28 റണ്‍സ് തോൽവിയിൽ നിന്ന് കരകയറുകയാണ് രോഹിത്തിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 

That Test Debut feeling 😃👌

🎥 When Rajat Patidar received his cap from former #TeamIndia pacer, Zaheer Khan 👏👏#INDvENG | @rrjjt_01 | @ImZaheer | @IDFCFIRSTBank pic.twitter.com/gyYIdxVGmp

— BCCI (@BCCI) February 2, 2024

വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം പരിക്കേറ്റ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടേയും അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പിന്നറായി കുൽദീപ് യാദവ് ടീമിലെത്തും. കെ എല്‍ രാഹുലിന് പകരം രജത് പാടിദാർ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. മുൻ ഇന്ത്യൻ പേസർ സഹീർ ഖാനാണ് താരത്തെ ഇന്ത്യൻ ക്യാപ് അണിയിച്ചത്

Zaheer Khan handed the Test cap to Rajat Patidar.

– Welcome to Test cricket, Patidar. pic.twitter.com/8nl51D5uGC

— Mayurrrr (@themayurchouhan) February 2, 2024

ടീമിൽ സ്ഥാനം നിലനിർത്താൻ ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. മൂന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇതിലൊരാൾ പുറത്താകുന്ന നിലയാണ്.

A look at #TeamIndia‘s Playing XI for the 2nd #INDvENG Test 🙌

Follow the match ▶️ https://t.co/X85JZGt0EV@IDFCFIRSTBank pic.twitter.com/fE4mYc9yfw

— BCCI (@BCCI) February 2, 2024

ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായി പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് കഴിഞ്ഞു. മാർക്ക് വുഡിന് പകരം വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണും സ്പിന്നര്‍ ജാക് ലീച്ചിന് പകരം പുതുമുഖ താരം ഷുഹൈബ് ബഷീറും ടീമിലെത്തി. സ്പോര്‍ട്സ് 18നും ജിയോ സിനിമയും വഴി മത്സരം തല്‍സമയം കാണാം.

🚨 Toss Update 🚨

Captain @ImRo45 wins the toss and #TeamIndia elect to bat in Vizag 👌👌

Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/3I2k0P38mz

— BCCI (@BCCI) February 2, 2024

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 മത്സരങ്ങളില്‍ 45.97 ശരാശരിയില്‍ 12 സെഞ്ചുറികളും 22 ഫിഫ്റ്റികളും സഹിതം 4000 റണ്‍സ് പാടിദാറിനുണ്ട്. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി രജത് പാടിദാർ രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു.

Congratulations to Rajat Patidar who is all set to make his Test Debut 👏👏

Go well 👌👌#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/FNJPvFVROU

— BCCI (@BCCI) February 2, 2024

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടിയ മുംബൈ താരം സര്‍ഫറാസിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Read More

 

  • മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
  • പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
  • കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
  • എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
Previous Post

പേടിഎം നിരോധനം; പണം നഷ്ടപ്പെടുമെന്ന പേടിയിലാണോ? പരിഹാരം ഇതാ

Next Post

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-17

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മധ്യേഷ്യൻ-സ്റ്റെപ്പിയിൽ-മൂന്ന്-നാടോടികൾ-17

മധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ-17

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.