ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് ഇനി ശേഷിക്കുന്നത് നാല് നാളുകൾ മാത്രമാണ്. സൗദി അറേബ്യയിൽ രണ്ട് മത്സരങ്ങളാണ് ഇന്റർ മയാമി കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും സീസണിലെ ഒന്നാമന്മാരായ അൽ ഹിലാലുമാണ് എതിരാളികൾ. 29ന് രാത്രി 11.30ന് അൽ ഹിലാലും ഫെബ്രുവരി ഒന്നിന് അൽ നസറുമാണ് എതിരാളികൾ.
ഫെബ്രുവരി 21ന് ആരംഭിക്കുന്ന എംഎൽഎസ് സീസണിന് മുന്നോടിയായി പ്രീ സീസണിനെ പ്രയോജനപ്പെടുത്തുകയാണ് മെസ്സിയുടേയും സംഘത്തിന്റേയും ലക്ഷ്യം. മെസ്സിയുടെ വരുമാനത്തിന്റെ നല്ലൊരു വിഹിതം സൗദിയിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബെക്കാമിന്റെ ടീം ഇവിടേക്ക് പറന്നെത്തിയിരിക്കുന്നത്.
മെസ്സിയുടെ വരവിന് ശേഷം ക്ലബ്ബിനും വച്ചടിവച്ചടി കയറ്റമാണ്. മെസ്സി ടീമിലെത്തും മുമ്പ് ഇൻസ്റ്റഗ്രാമിൽ ടീമിന് ഒരു ദശലക്ഷത്തിൽ താഴെ ഫോളോവേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിന് ഇപ്പോൾ 16 മില്ല്യൺ ഉണ്ട്.
അതേസമയം, അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്കിനെ ചൊല്ലി വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. താരം പരിക്കിൽ നിന്ന് മോചിതനായി എന്ന വിവരമാണ് അന്താരാഷ്ട്ര മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്യുന്നത്. റിയാദ് സീസൺ കപ്പിൽ മെസ്സിയുടെ ടീമുമായുള്ള ഏറ്റുമുട്ടലിൽ ക്രിസ്റ്റ്യാനോ കളിച്ചേക്കില്ലെന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി “സീ യൂ സൂൺ” എന്നാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. “ലാസ്റ്റ് ഡാൻസ്” എന്ന പേരിട്ടിരിക്കുന്ന മത്സരത്തിന് മുന്നോടിയായി താൻ കളിക്കാൻ ഫിറ്റാണെന്ന സൂചനയാണ് ക്രിസ്റ്റ്യാനോ പങ്കുവയ്ക്കുന്നത്.
കാലിന് പരിക്കേറ്റ താരം നാളുകളായി വിശ്രമത്തിലാണ്. ചൈനയിൽ കളിക്കാൻ എത്തിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ടൂർണമെന്റ് മത്സരങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു