കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ക്വാമെ പെപ്ര പരിക്കേറ്റതിനെ തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറിയത്. അഡ്രിയാൻ ലൂണയ്ക്ക് പുറമെ മറ്റൊരു സ്ട്രൈക്കർ കൂടി പരിക്കിനെ തുടർന്ന് പിന്മാറിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായിരുന്നു. ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ നായകനെ തന്നെ ടീമിലെത്തിച്ചെന്ന സന്തോഷ വാർത്തയ്ക്ക് പിന്നാലെയാണ് പെപ്രയുടെ രൂപത്തിൽ ദൗർഭാഗ്യം ടീമിനെ പിന്തുടർന്നത്.
ഏറ്റവുമൊടുവിൽ നിരാശരായ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം പകരുന്നൊരു വാർത്തയാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണിൽ ടീമിനൊപ്പം കളിച്ചിരുന്ന നൈജീരിയൻ താരത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഗോകുലം കേരളയിൽ ലോണിൽ കളിക്കാൻ വിട്ടിരുന്ന താരത്തെയാണ് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചത്.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം നൈജീരിയൻ യുവതാരം ജസ്റ്റിൻ ഇമ്മാനുവലാണ് മഞ്ഞപ്പടയ്ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. പ്രീ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച് കൂട്ടിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നതാണ്.
ജസ്റ്റിന് കൂടുതൽ മത്സര പരിചയം ലഭിക്കാനാണ് താരത്തെ ഗോകുലത്തിനൊപ്പം വിട്ടിരുന്നത്. പരിക്ക് വലയ്ക്കുന്ന സാഹചര്യത്തിൽ ടീം പ്രതിസന്ധി നേരിടുകയാണ്.
മറ്റൊരു അപഡേറ്റ് കൂടി ടീം പുറത്തുവിട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൂപ്പർ താരം ഫെഡോർ സെർനിച്ച് ടീമിനൊപ്പം പരിശീലനമാരംഭിച്ചു. രണ്ട് സ്ട്രൈക്കർമാർ തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ജോലി ഭാരവും ലഘൂകരിക്കും.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു