തലേന്നത്തെ സ്കോറിനോട് വെറും നാല് റൺസ് മാത്രം കൂട്ടിച്ചേർത്ത് യശസ്വി ജെയ്സ്വാൾ (80) നേരത്തെ പുറത്തായെങ്കിലും ഇന്ത്യൻ ടീമിന്റെ രക്ഷകനായി കെ എൽ രാഹുൽ (86). 74 പന്തിൽ 80 റൺസെടുത്ത് പുറത്തായ യശസ്വിയെ രണ്ടാം ദിവസത്തെ ആദ്യ പന്തിൽ തന്നെ മടക്കിയത് ജോ റൂട്ടാണ്. റൂട്ടിന്റെ ഓവറിൽ അദ്ദേഹത്തിന് തന്നെ അനായാസ ക്യാച്ച് സമ്മാനിച്ചാണ് ജെയ്സ്വാൾ അർഹിച്ച സെഞ്ചുറി കൈവിട്ടത്.
ആദ്യ ദിനം കളി മതിയാക്കുമ്പോൾ 23 ഓവറിൽ ഇന്ത്യ 119/1 റൺസെന്ന നിലയിലായിരുന്നു. ക്ഷമ കാട്ടാതിരുന്ന ശുഭ്മൻ ഗില്ലും (23) ആദ്യ സെഷനിൽ തന്നെ മടങ്ങി. ടോം ഹാർട്ട്ലിയുടെ പന്തിൽ ഡക്കറ്റാണ് ഗില്ലിനെ ക്യാച്ചെടുത്ത് പവലിയനിലേക്ക് പറഞ്ഞയച്ചത്. പിന്നാലെ ഒത്തുച്ചേർന്ന കെ എൽ രാഹുൽ-ശ്രേയസ് അയ്യർ സംഖ്യ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുവിൽ 35 റൺസെടുത്ത അയ്യരെ യുവസ്പിന്നർ റെഹാൻ അഹമ്മദാണ് പുറത്താക്കിയത്.
അയ്യർക്ക് ശേഷമെത്തിയ രവീന്ദ്ര ജഡേജയും (34) രാഹുലും ചേർന്ന് വീണ്ടും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയ്ക്ക് നിർണായകമായ ലീഡ് സമ്മാനിച്ചു. എന്നാൽ സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ കെ എൽ രാഹുലിനേയും നിർഭാഗ്യം പിടികൂടി. 123 പന്തുകൾ നേരിട്ട് 86 റൺസെടുത്ത രാഹുലിനെ ടോം ഹാർട്ട്ലി റെഹാൻ അഹമ്മദിന്റെ കൈകളിലെത്തിച്ചു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 66 ഓവറിൽ 291/5 റൺസെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയും ശ്രീകർ ഭരതുമാണ് ക്രീസിൽ. ഇംഗ്ലീഷ് നിരയിൽ ടോം ഹാർട്ട്ലി രണ്ട് വിക്കറ്റെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്സിൽ 246ന് പുറത്തായിരുന്നു. 70 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ ഏകദിന ശൈലിയിൽ ആക്രമണാത്മകമായ തുടക്കമാണ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി ഇന്ത്യ അതേപടി കോപ്പിയടിക്കുകയാണ് ഒരുഘട്ടത്തിൽ തോന്നിപ്പോയി.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു