2023ലെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സൂപ്പർതാരം വിരാട് കോഹ്‌ലിക്ക്. നാലാം തവണയാണ് കോഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു മുമ്പ് 2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്‌ലി ഈ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. തന്റെ തിളക്കമേറിയ ക്രിക്കറ്റ് കരിയറിൽ കോഹ്‌ലി നേടുന്ന പത്താമത്തെ വ്യക്തിഗത ഐസിസി അവാർഡാണിത്.
ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും മുന്‍ ഇന്ത്യന്‍ നായകനെ തേടിയെത്തി. മൂന്ന് തവണ പുരസ്‌കാരം സ്വന്തമാക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് റെക്കോര്‍ഡില്‍ കോഹ്‌ലി പിന്തള്ളിയത്. ഇടക്കാലത്തെ മോശം ഫോമിന് ശേഷം 2022, 2023 വര്‍ഷങ്ങളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് സൂപ്പർ താരം നടത്തിയത്.
Player of the tournament at the ICC Men’s @cricketworldcup 2023 😎
The extraordinary India batter has been awarded the ICC Men’s ODI Cricketer of the Year 💥 https://t.co/Ea4KJZMImE
— ICC (@ICC) January 25, 2024
2023ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ അവിഭാജ്യ ഘടകമായിരുന്ന കോഹ്‌ലി, 50 ഓവർ ഫോർമാറ്റിൽ 6 സെഞ്ചുറികളും, 8 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 1,377 റൺസുമായി ഈ വർഷം പൂർത്തിയാക്കി. 2023 ഏകദിന ലോകകപ്പിലെ റൺവേട്ടയിൽ മുന്നിലും കോഹ്‌ലിയായിരുന്നു. ലോകകപ്പില്‍ മാത്രം 765 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സച്ചിന്റെ ലോകകപ്പ് റെക്കോർഡും ഈ കുതിപ്പിൽ തകർന്നുവീണിരുന്നു.
Cricketer to win 5 or more ICC Awards:
Virat Kohli – 10
End of the list. pic.twitter.com/L4G8QT6nwj— CricTracker (@Cricketracker) January 25, 2024
ഏകദിന ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും വിരാട് കോഹ്‌ലിയെ തേടിയെത്തിയതും 2023ലായിരുന്നു. 49 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് അവിടേയും പിന്നിലായത്.
𝗜𝗖𝗖 𝗠𝗲𝗻’𝘀 𝗢𝗗𝗜 𝗖𝗿𝗶𝗰𝗸𝗲𝘁𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟯
It goes to none other than Virat Kohli! 👑🫡
Congratulations 👏👏#TeamIndia | @imVkohli pic.twitter.com/1mfzNwRfrH
— BCCI (@BCCI) January 25, 2024
ലോക ക്രിക്കറ്റ് ഗവേണിംഗ് കൗൺസിൽ നൽകിയ മറ്റ് ബഹുമതികളിൽ, ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നേടി.ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഉയർത്തിക്കൊണ്ട് ഓസീസ് നായകൻ ഈ വർഷം അടയാളപ്പെടുത്തി. രണ്ട് അവസരങ്ങളിലും ഫൈനലിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു വിജയം. കൂടാതെ ഇംഗ്ലണ്ടിൽ ആഷസ് നിലനിർത്തുകയും ചെയ്തു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു