ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അതിവേഗം 150 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി രവിചന്ദ്രൻ അശ്വിൻ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ പന്തേറുകാരനെന്ന നേട്ടവും അദ്ദേഹത്തെ തേടിയെത്തി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് വിക്കറ്റുമായാണ് അശ്വിൻ തിളങ്ങിയത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അദ്ദേഹം 21 ഓവറുകൾ എറിഞ്ഞ് 68 റൺസ് വിട്ടുനൽകി. 3.30 എക്കണോമിയിലാണ് ഇന്ത്യൻ സ്പിന്നർ റൺസ് വിട്ടുനൽകിയത്.
അതേസമയം, രവിചന്ദ്രൻ അശ്വിൻ- രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ബൗളിങ്ങ് സഖ്യമായി മാറി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മൂർച്ചയുള്ള ബൗളിങ്ങ് സഖ്യമെന്ന ഖ്യാതിക്കാണ് ഇരുവരും അർഹരായത്. ഇരുവരും ചേർന്ന് 503 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
Ravichandran Ashwin becomes the first Indian bowler and the third overall to claim 1️⃣5️⃣0️⃣ wickets in the ICC World Test Championship (WTC)🏏 pic.twitter.com/oDDkITPOeR
— CricTracker (@Cricketracker) January 25, 2024
നേരത്തെ അനിൽ കുംബ്ലെ-ഹർഭജൻ സിങ് സഖ്യം നേടിയ 501 വിക്കറ്റുകളുടെ റെക്കോർഡാണ് ഇതോടെ പിന്നിലായത്. ഹർഭജൻ സിങ്-സഹീർ ഖാൻ ജോഡികളാണ് പട്ടികയിൽ മൂന്നാമതുള്ളത്. 474 വിക്കറ്റുകളാണ് ഇരുവരും ചേർന്ന് പങ്കിട്ടത്.
Name this duo✍️
📸: Jio Cinema pic.twitter.com/2H618fKjYj
— CricTracker (@Cricketracker) January 25, 2024
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആദ്യ ദിനം വീണ ഒമ്പത് വിക്കറ്റുകളും സ്പിന്നർമാർ തന്നെയാണ് നേടിയത്. രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലീഷ് സ്പിന്നർ ജാക്ക് ലീച്ച് രോഹിത്ത് ശർമ്മയെ (24) പുറത്താക്കിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം തന്നെ സ്പിൻ കെണിയൊരുക്കിയാണ് ഇംഗ്ലീഷ് ടീമിനെ ഇന്ത്യ ഫലപ്രദമായി തടഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 64.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായിരുന്നു. സന്ദർശക നിരയിൽ ബെൻ സ്റ്റോക്സ് (70), ജോണി ബെയർസ്റ്റോ (37), ഡക്കറ്റ് (35), ജോ റൂട്ട് (29) എന്നിവർക്ക് മാത്രമെ തിളങ്ങാനായുള്ളൂ.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു