ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വൻ തിരിച്ചടിയേകി സൂപ്പർ താരം വിരാട് കോഹ്ലി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പിന്മാറി. അപ്രതീക്ഷിതമാണ് കോഹ്ലിയുടെ ഈ പിന്മാറ്റം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്നലെ ഹൈദരാബാദിൽ എത്തിയ കോഹ്ലി ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരുന്നത്. ടെസ്റ്റ് മത്സരങ്ങൾക്കായി കഠിനമായ പരിശീലനങ്ങളിലായിരുന്നു താരം.
ക്യാപ്ടൻ രോഹിത് ശർമ്മയുമായും ബിസിസിഐ മാനേജ്‌മെന്റ് പ്രതിനിധികൾ, സെലക്ടർമാർ എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് പിന്മാറിയത്. “രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തന്റെ മുൻഗണനയാണ്. അതേസമയം, ചില വ്യക്തിഗത സാഹചര്യങ്ങൾ എന്റെ സാന്നിധ്യവും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്,” എന്നാണ് കോഹ്ലി അറിയിച്ചത്.
ബിസിസിഐ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും കൂടാതെ ബോർഡും ടീം മാനേജ്‌മെന്റും സ്റ്റാർ ബാറ്ററിന് പിന്തുണ നൽകുകയും ചെയ്യുന്നതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
“ടെസ്റ്റ് പരമ്പരയിൽ സ്‌തുത്യർഹമായ പ്രകടനങ്ങൾ നടത്താനും ശേഷിക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ കഴിവിൽ ആത്മവിശ്വാസമുണ്ട്. ഈ സമയത്ത് വിരാട് കോഹ്‌ലിയുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബിസിസിഐ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നു. കോഹ്ലി ടെസ്റ്റ് പരമ്പരയിലെ വരാനിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുരുഷ സെലക്ഷൻ കമ്മിറ്റി ഉടൻ തന്നെ പകരക്കാരനെ പ്രഖ്യാപിക്കും,” ജയ് ഷാ കൂട്ടിച്ചേർത്തു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു