ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറും കോച്ചുമായിരുന്ന രവി ശാസ്ത്രിയ്ക്ക് ചൊവ്വഴ്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആധരിക്കും. 2019-ലെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ്, ബിസിസിഐ അവാർഡുദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യക്കായി 80 ടെസ്റ്റു മത്സരങ്ങളും 150 ഏകദിന മത്സരങ്ങളും കളിച്ച രവി ശാസ്ത്രി, നിലവിൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ കമന്റേറ്ററാണ്.
കളിക്കളത്തിലും പുറത്തും ഒന്നിലധികം വേഷങ്ങളിൽ മികവു തെളിയിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് 61 കാരനായ രവി ശാസ്ത്രി. 1981ൽ ഇടംകൈയ്യൻ സ്പിന്നറായും ടെയ്‌ലന്ററായും കരിയറാരഭിച്ച രവി ശാസ്ത്രി പിന്നീട് ഓൾ റൗണ്ടറായി നിറഞ്ഞാടുകയായിരുന്നു. 1992ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കമന്ററിയിൽ ശ്രദ്ധനേടി. 2014ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിതനായ ശാസ്ത്രി 2016 ലോകകപ്പ് വരെ സ്ഥാനത്തു തുടർന്നു.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ പൂർണ്ണ വിശ്വസ്തനായിരുന്ന ശാസ്ത്രി കോച്ചെന്ന നിലയിൽ ഇന്ത്യൻ ടീമിനു നൽകിയ സംഭാവനകൾ ചെറുതല്ല. സ്ഥിരതയില്ലതിരുന്ന ഇന്ത്യൻ ഫാസ്റ്റ് ബോളർമാരെ പ്രതാപത്തിൽ മടക്കികൊണ്ടുവരാനും ശാസ്ത്രി വലിയ പങ്കുവഹിച്ചിരുന്നു.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകപ്പിൽ സെമീഫൈനലിലെത്തിയ ഇന്ത്യൻ ടീമിന് ശക്തിപകർന്നതും ശാസ്ത്രിയുടെ പരിശീലന മികവു തന്നെയായിരുന്നു. കൂടാതെ ഈ വർഷങ്ങളിൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ശാസ്ത്രിക്ക് കീഴിൽ ഇന്ത്യ, ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച് ലോർഡ്സിൽ ന്യൂസിലൻഡിനോട് പരാചയം ഏറ്റുവാങ്ങുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. എന്നിരുന്നാലും കോഹ്‌ലിയുമായി ഒരുമിച്ച് ഐസിസി ട്രോഫി നേടുന്നതിൽ ശാസ്ത്രി പരാജയപ്പെട്ടു.
ബിസിസിഐ, കഴിഞ്ഞ നാല് വർഷത്തെ അവാർഡ് വിജയികൾക്കും ചൊവ്വാഴ്ച അവാർഡ് വിതരണം ചെയ്യും
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
.