മുൻ ഇന്ത്യൻ നായകൻ ധോണിയോട് യുവ ഇന്ത്യൻ ഫിനിഷർ റിങ്കു സിങ്ങിനെ ഉപമിച്ച് ഇന്ത്യൻ സ്റ്റാർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. “ഇപ്പോഴും ധോണിയുമായി റിങ്കു സിങ്ങിനെ പൂർണമായി താരതമ്യം ചെയ്യാനായിട്ടില്ല. കാരണം ധോണി ഒരു ഇതിഹാസമാണ്. ധോണി ഇടങ്കയ്യനായാൽ എങ്ങനെയായിരിക്കുമോ, അതാണ് റിങ്കു സിങ് . എന്റെ കാഴ്ചപ്പാടിൽ അവൻ ഇടങ്കയ്യൻ ധോണിയാണ്. എങ്കിലും ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ ബാറ്റ് ചെയ്യാനുള്ള മനക്കരുത്ത് അവനുണ്ട്,” അശ്വിൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
“പക്ഷേ, ഞാൻ സംസാരിക്കുന്നത് റിങ്കു സിങ് കൊണ്ടുവരുന്ന മനസാന്നിദ്ധ്യത്തെ കുറിച്ചാണ്. യുപിക്ക് വേണ്ടി അദ്ദേഹം തുടർച്ചയായി ധാരാളം റൺസ് നേടിയാണ് ഇന്ത്യൻ ടീമിലേക്ക് കടന്നുവന്നത്. വർഷങ്ങളോളം അദ്ദേഹം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബെഞ്ചിലായിരുന്നു. അദ്ദേഹം കെകെആറിൽ ആയിരുന്നപ്പോൾ പരിശീലനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും, നെറ്റിൽ മറ്റുള്ളവർ ബാറ്റ് ചെയ്യുന്ന എല്ലാ പന്തുകളും ശേഖരിച്ച് ബൗളർമാർക്ക് തിരികെ നൽകാറുണ്ടെന്ന് ആളുകൾ എന്നോട് പറയാറുണ്ടായിരുന്നു,” അശ്വിൻ പറഞ്ഞു.
#TeamIndia Captain @ImRo45 receives the trophy after a dramatic end to the #INDvAFG T20I series
India win the T20I series
-
@IDFCFIRSTBank pic.twitter.com/9LQ8y3TFOq
— BCCI (@BCCI) January 17, 2024
“അന്നുമുതൽ, അദ്ദേഹം ഇത്രയും കാലം ഫ്രാഞ്ചൈസിക്കൊപ്പമായിരുന്നു. യുപിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു. വിഷമകരമായ സാഹചര്യത്തിൽ നിന്ന് ഇന്ത്യൻ ടീമിലെത്താനും ഒരു ഇന്നിംഗ്സ് പൂർത്തിയാക്കാനും താൻ എപ്പോഴും ലഭ്യമാണെന്ന് അദ്ദേഹം കാണിച്ചുതന്നു. ടീം ആദ്യം ബാറ്റ് ചെയ്താലും ചേസിങ്ങായാലും ആത്മസംയമനം മാറില്ല. ഇന്നിംഗ്‌സിന്റെ വാലറ്റത്തുള്ള അദ്ദേഹത്തിന്റെ ആത്മസംയമനം ഒരു ബോണസാണ്, ” അശ്വിൻ കൂട്ടിച്ചേർത്തു.
Innings Break!
A milestone TON from captain @ImRo45
A stunning half-century from @rinkusingh235#TeamIndia post 212/4 on the board.
Scorecard
https://t.co/oJkETwOHlL #INDvAFG | @IDFCFIRSTBank pic.twitter.com/DWHAtdkyyM
— BCCI (@BCCI) January 17, 2024
അഫ്ഗാനെതിരായ മൂന്നാം ടി20യിൽ അഞ്ചാം വിക്കറ്റിൽ നായകൻ രോഹിത്തിനൊപ്പം 95 പന്തിൽ നിന്ന് 190 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് റിങ്കു സിങ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രോഹിത്തിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ അഞ്ചോവറിനകം തന്നെ ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ വീണു. ഇന്ത്യയ്ക്ക് 22 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. തുടർന്നാണ് രോഹിത്തും റിങ്കു സിങ്ങും ഒത്തുചേർന്നത്. റിങ്കു 39 പന്തിൽ നിന്ന് 69 റൺസ് വാരി ക്യാപ്റ്റ്ന് ഉറച്ച പിന്തുണയേകി. ആറ് സിക്സറുകളും രണ്ട് ഫോറുകളും റിങ്കു പറത്തി.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു