ഭര്‍ത്താവും പാക് ക്രിക്കറ്ററുമായ ഷോയിബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാകുന്നു. “വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരഞ്ഞെടുക്കുക,” എന്ന് തുടങ്ങുന്ന ഒരു വാചകമാണ് സാനിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
2010ല്‍ വിവാഹിതരായ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2022ൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇരുവരും തമ്മില്‍ തർക്കത്തിലാണെന്നും വിവാഹ മോചനം പരിഗണനയിലാണെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
2023 ഫെബ്രുവരിയിലാണ് നീണ്ട 20 വര്‍ഷക്കാലത്തെ ടെന്നീസ് കരിയര്‍ സാനിയ അവസാനിപ്പിച്ചത്. ഇതിന് ശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പല പോസ്റ്റുകളും വേര്‍പിരിയലിന്റെ സൂചന നല്‍കുന്നതായിരുന്നു. അത്തരം ചര്‍ച്ചകള്‍ സജീവമാകുന്നതിന് ഇടയിലാണ് സാനിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വിവാഹമോചനം സംബന്ധിച്ച പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
“വിവാഹം കഠിനമാണ്, വിവാഹമോചനവും. നിങ്ങളുടേത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അതെപ്പോഴും കഠിനമാണ്. എന്നാല്‍ നമുക്ക് എന്ത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവേകത്തോടെ തിരഞ്ഞെടുക്കാം,” ഇങ്ങനെയാണ് സാനിയയുടെ സ്‌റ്റോറി അവസാനിക്കുന്നത്.
India’s tennis superstar Sania Mirza married Pakistan’s former cricket team captain, Shoaib Malik, in 2010 and the news garnered a lot of public attention. However, over the years there have been speculations about things not being well in their marriage.
Sania shared a post on… pic.twitter.com/8yVEN6ZsPp
— CALCULUS NEWS (@CALCULUSNEWS) January 18, 2024
മാലിക്കിന്റെ സോഷ്യല്‍ മീഡിയ പേജിലെ മാറ്റവും നേരത്തെ ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് ഷോയിബ് മാലിക് നീക്കിയിരുന്നു. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവ്’ എന്നായിരുന്നു ബയോയില്‍ മാലിക് പരാമര്‍ശിച്ചിരുന്നത്. ഇതാണ് നീക്കിയിരിക്കുന്നത്. ‘പ്രൊ അത്‌ലറ്റ്, ലിവ് അണ്‍ബ്രോക്കണ്‍, ഫാദര്‍ ടു വണ്‍ ട്രൂ ബ്ലെസ്സിംഗ്’ എന്നാണ് ഇപ്പോള്‍ ബയോയില്‍ ഉള്ളത്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു