രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈയെ ആദ്യ ഇന്നിങ്സില്‍ 251 റണ്‍സില്‍ പുറത്താക്കി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251 റണ്‍സിന് എറിഞ്ഞിട്ടു. നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
തനുഷ് കൊട്യന്‍ (56), ഭൂപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജിങ്ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്സിന് ശേഷം ആദ്യ ദിവസത്തെ മത്സരം നിര്‍ത്തുകയായിരുന്നു.
അതേസമയം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസൺ തകർപ്പൻ പ്രകടനമാണ് നടത്തിയത്. വെള്ളിയാഴ്ച മൊത്തം അഞ്ച് ക്യാച്ചുകളാണ് സഞ്ജു പിടിച്ചെടുത്തത്. മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, സുവെദ് പാര്‍കര്‍, ഭൂപന്‍ ലാല്‍വാനി (50), ശിവം ദുബെ (51), ധവാല്‍ കുല്‍ക്കര്‍ണി എന്നിവരുടെ ക്യാച്ചുകളെടുത്തു. ഇതില്‍ അപകടകാരിയായ രഹാനെയെ ബേസില്‍ തമ്പിയുടെ പന്തില്‍ റണ്ണെടുക്കാൻ അനുവദിക്കാതെ സഞ്ജു തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. അഫ്ഗാനെതിരെ ബാറ്റിങ്ങിൽ പൂജ്യത്തിന് പുറത്തായെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ മികച്ച റണ്ണൌട്ടും മിന്നല്‍ സ്റ്റമ്പിങ്ങും ഉൾപ്പെടെ നടത്തി മൂന്നാം ടി20യില്‍ സഞ്ജു മികവ് കാട്ടിയിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു