മുൻ ഓപ്പണർ ഡേവിഡ് വാർണർ വിരമിച്ചതേ ഓസ്ട്രേലിയയ്ക്ക് നല്ല ക്ഷീണമായിരുന്നു. അപ്പോഴാണ് വിൻഡീസ് പേസറുടെ മാരക ബൗണ്‍സറില്‍ ചോര തുപ്പി മറ്റൊരു ഓപ്പണറായ ഉസ്മാന്‍ ഖവാജ കളം വിടുന്നത്. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഷമർ ജോസഫാണ് രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയയ്ക്ക് തലവേദന സൃഷ്ടിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിന്‍റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് ബ്രിസ്ബേനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണ്. ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്‍റെ പന്ത് താടിയെല്ലില്‍ കൊണ്ട് ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. പരിക്കേറ്റ് ചോര തുപ്പിയ ഖവാജയയെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് മാറ്റി.
Australia were a run away from victory when a Shamar Joseph bouncer forced Usman Khawaja to retire hurt 🤕
It’s been learnt that the Australian opener has been cleared of jaw fracture #AUSvWI pic.twitter.com/S4fxPbciX4
— ESPNcricinfo (@ESPNcricinfo) January 19, 2024
ഖവാജക്ക് കണ്‍കഷൻ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. താടിയെല്ലില്‍ പൊട്ടലുണ്ടോ എന്നറിയാനാണ് സ്കാനിംഗിന് വിധേയനാക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ ഖവാജ 25ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കുമോ എന്ന് വ്യക്തമാകൂ. ടെസ്റ്റിനിടെ ബാക്ക് അപ്പ് ഓപ്പണറായിരുന്ന മാറ്റ് റെന്‍ഷോയെ ബിഗ് ബാഷ് ലീഗ് ഫൈനല്‍ കളിക്കാനായി ഓസീസ് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. ഇതോടെ ഖവാജക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം കളിപ്പിക്കാന്‍ ഓസ്ട്രേലിയക്ക് മറ്റ് താരങ്ങളാരും സ്ക്വാഡില്‍ ഇല്ലായിരുന്നു.
അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് മത്സര ശേഷം പ്രതികരിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ഉസ്മാൻ ഖവാജയും മത്സര ശേഷം ട്വീറ്റ് ചെയ്തത്. ‘താടിക്ക് നല്ല വീക്കമുണ്ട്. ലബൂഷാന് ബാറ്റ് ചെയ്യാൻ വേണ്ടിയാണ് ഞാൻ കളംവിട്ടത്,” താരം കുറിച്ചു.
Australian opener Usman Khawaja has been cleared of serious injury, after being hit in the jaw during the final stages of the First Test. #9News pic.twitter.com/4iPNRqyJyK
— 9News Adelaide (@9NewsAdel) January 19, 2024
അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്ട്രേലിയ പത്ത് വിക്കറ്റിനാണ് ജയിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ ജയത്തിലേക്ക് 26 റണ്‍സ് മതിയായിരുന്ന ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. സ്റ്റീവ് സ്മിത്തും (11) മാര്‍നസ് ലാബുഷെയ്നും (1) പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖവാജ 9 റണ്‍സെടുത്ത് പരിക്കേറ്റ് മടങ്ങി.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു