തിരുവനന്തപുരം: കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനെത്തുന്ന അർജന്റീന ദേശീയ ഫുട്ബോൾ ടീമിൽ ക്യാപ്റ്റൻ മെസ്സി പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ. അർജന്റീനൻ നായകൻ ഉൾപ്പെടെ കേരളത്തിൽ കളിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന് കായികമന്ത്രി വ്യക്തമാക്കി. അടുത്തവർഷം ഒക്ടോബറിലാണ് അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈനായി ചർച്ച നടത്തിയെന്ന് കായിക മന്ത്രി അറിയിച്ചു. “മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അർജന്റീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്റീന സമ്മതം അറിയിച്ചു,” മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.
Lionel Messi. GOAT 🐐 pic.twitter.com/FvZdfC014k
— Wouva (@Wouva10) October 18, 2023
“സൂപ്പർ താരം മെസ്സി മാത്രമല്ല, ലോകകപ്പ് ജയിച്ച അർജന്റീന ടീമംഗങ്ങൾ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും,” മന്ത്രി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
അതേസമയം, ഈ വർഷം ജൂണിൽ കേരളത്തിൽ എത്തുമെന്നാണ് അർജന്റീന ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ, അത് ടീമിന് പ്രയാസം ആകുമെന്നതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഈ വർഷം ജൂണിൽ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലും അർജന്റീനക്ക് പങ്കെടുക്കേണ്ടതുണ്ട്.
Lionel Messi. GOAT 🐐 pic.twitter.com/FvZdfC014k
— Wouva (@Wouva10) October 18, 2023
നിലവിൽ അമേരിക്കയിലെ ഇന്റർ മയാമി ക്ലബിൽ കളിക്കുന്ന മെസ്സി ഈ മാസം അവസാനം സൗദി അറേബ്യയിൽ അറേബ്യൻ കപ്പിൽ സൗഹൃദമത്സരം കളിക്കാനിറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ നസർ ക്ലബുമായും അവർ ഏറ്റുമുട്ടും. 2005 മുതൽ ദേശീയ ടീമിൽ കളിക്കുന്ന സൂപ്പർതാരം ഇതുവരെ 180 കളിയിൽ നിന്ന് 106 ഗോളുകൾ നേടിയിട്ടുണ്ട്.
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?