ഒരു വർഷം മുമ്പ് വരെ ജീവിതം മുന്നോട്ട് തള്ളിനീക്കാനായി സെക്യൂരിറ്റി ജീവനക്കാരനായി വേഷമിട്ടിരുന്നു ഷമർ ജോസഫ്. 2023ൽ ആ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം ക്രിക്കറ്റ് കളിക്കാൻ ഇറങ്ങി പുറപ്പെട്ടത് അടുത്ത കാലത്താണ്. എന്നാൽ, ഒരു വർഷത്തിനിപ്പുറം ജീവിതം മുന്നോട്ടുവച്ച സൗഭാഗ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം വിനയത്തോടെ തല കുമ്പിടുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള കന്നിവരവിൽ ഒരു പേസ് ബൗളർക്ക് ലഭിക്കാവുന്ന അരങ്ങേറ്റം ഇതിലും ഗംഭീരമാകാൻ ഒരു തരവുമില്ല.
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ഓസീസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഷമർ ജോസഫ് എന്ന വിൻഡീസുകാരൻ ചരിത്രമെഴുതുകയാണ്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റീവൻ സ്മിത്ത്, ലബൂഷാൻ, കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെയാണ് 24കാരനായ യുവതാരം മടക്കിയത്. അരങ്ങേറ്റത്തിൽ ബാറ്റിങ്ങിലും താരം തിളങ്ങി. പന്ത്രണ്ടാമനായിറങ്ങി ഓസീസ് ബോളിങ്ങ് നിരയ്ക്കെതിരെ 36 റൺസും താരം അടിച്ചെടുത്തു. വിൻഡീസ് ബാറ്റിങ്ങ് നിരയിൽ രണ്ടാമത്തെ ടോപ് സ്കോററും അദ്ദേഹമായിരുന്നു.
Shamar Joseph dismissed Steven Smith on the first ball of his Test career.
– What a start by Shamar…!!! pic.twitter.com/ScCKm3lVXs
— Mufaddal Vohra (@mufaddal_vohra) January 17, 2024
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തതോടെ ഷമര്‍ ജോസഫ് 85 വര്‍ഷം പഴക്കമുള്ളൊരു വിന്‍ഡീസ് റെക്കോര്‍ഡിനൊപ്പമെത്തി. കഴിഞ്ഞ 85 വര്‍ഷത്തിനിടെ ആദ്യമയാണ് ടെസ്റ്റില്‍ ഒരു വിന്‍ഡീസ് ബൗളര്‍ വിക്കറ്റ് വീഴ്ത്തി അരങ്ങേറുന്നത്. 1939ല്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത ടൈറില്‍ ജോണ്‍സണാണ് ഷമര്‍ ജോസഫിന് മുമ്പ് വിന്‍ഡീസിനായി ആദ്യ പന്തിൽ വിക്കറ്റോടെ അരങ്ങേറിയ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റോടെ അരങ്ങേറുന്ന 23ാമത്തെ മാത്രം ബൗളറാണ് ഷമര്‍ ജോസഫ്.
കരീബിയൻ ദ്വീപുകളിലെ ‘ബരാകര ബോയ്’
കരീബിയൻ ദ്വീപുകളിലെ ഏറ്റവും വിദൂര ഗ്രാമങ്ങളിലൊന്നിൽ നിന്നാണ് വിൻഡീസിനായി പന്തെറിയാൻ ഷമർ ജോസഫ് വരുന്നത്. 2 ദിവസത്തെ ബോട്ട് യാത്രയിലൂടെ മാത്രം എത്തിച്ചേരാവുന്ന വിദൂര ഗ്രാമമായ ബരാകരയിലാണ് ഈ 24 കാരനായ യുവാവ് കുടുംബസമേതം താമസിക്കുന്നത്. 2023 വരെ അദ്ദേഹം കാര്യമായ തരത്തിൽ ആഭ്യന്തര ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലെന്നതാണ് വാസ്തവം.
Am I the only one who thinks Shamar Joseph bowling, wrist position, delivery stride and celebration resembles that of Mohammed Shami ? @MdShami11
Video courtesy: Cricket Australia pic.twitter.com/Td9kMbE8Iy
— G. S. Vivek (@GSV1980) January 18, 2024
ഗയാനയിലെ ബരാകര എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച ഷമർ ജോസഫ് അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും അടങ്ങുന്ന ഒരു വലിയ കുടുംബത്തിലാണ് വളർന്നത്. കാഞ്ചെ നദിയിലൂടെ രണ്ട് ദിവസത്തെ ബോട്ട് യാത്രയിലൂടെ മാത്രം എത്തിച്ചേരാവുന്ന വിദൂര പ്രദേശമായ ബരാകരയിലെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതായിരുന്നു. 2018 വരെ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല.
ദാരിദ്ര്യത്തിനിടയിലും ആവേശമായത് ക്രിക്കറ്റ്
ദാരിദ്ര്യം ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ക്രിക്കറ്റിൽ ജോസഫ് ആശ്വാസവും ആവേശവും കണ്ടെത്തി. അവൻ പലപ്പോഴും തന്റെ ഗ്രാമത്തിൽ ടേപ്പ്-ബോൾ ക്രിക്കറ്റ് കളിക്കുമായിരുന്നു. ആ ഗ്രാമത്തിൽ ടിവി സെറ്റുകൾ പോലും വളരെ അപൂർവമായിരുന്നു. എന്നാൽ കർട്ട്ലി ആംബ്രോസും കോട്‌നി വാൽഷും ഉൾപ്പെടെയുള്ള ഇതിഹാസ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാരുടെ മത്സര ഹൈലൈറ്റുകൾ കണ്ടിരുന്നതിനാൽ ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം വഴിതെറ്റാൻ ഷമർ അനുവദിച്ചില്ല.
Shamar Joseph … remember the name! #CAXIvWI pic.twitter.com/j1y9eyPcWr
— cricket.com.au (@cricketcomau) January 11, 2024
ക്രിക്കറ്റിലെ തന്റെ വളർച്ചയ്ക്ക് മുമ്പ്, തന്റെ രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെയുള്ള കുടുംബത്തെ പോറ്റാൻ സെക്യൂരിറ്റി ജീവനക്കാരനായി ഈ വെസ്റ്റ് ഇൻഡീസ് താരം ജോലി ചെയ്തിരുന്നു. അക്കാലത്തും, സ്‌പോർട്‌സിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം അവഗണിക്കാനാവാത്ത വിധം ശക്തമായിരുന്നു. അങ്ങനെയിരിക്കെയാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ക്രിക്കറ്റ് പിന്തുടരാനുള്ള ധീരമായ തീരുമാനം അദ്ദേഹമെടുത്തത്.
ആഭ്യന്തര ക്രിക്കറ്റിൽ വിരലിലെണ്ണാവുന്ന കളികൾ മാത്രം
2023 ഫെബ്രുവരിയിൽ ഗയാന ഹാർപ്പി ഈഗിൾസിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ ഈ വിശ്വാസം ഫലം കണ്ടു. ആ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിച്ചുള്ളൂവെങ്കിലും വെസ്റ്റ് ഇൻഡീസ് ദേശീയ ടീമിൽ സ്ഥാനം നേടാനുള്ള പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്.
A very enjoyable chat with the debutant Shamar Joseph after his five-wicket haul 🙌 #AUSvWI pic.twitter.com/SRpQeAXDgk
— 7Cricket (@7Cricket) January 18, 2024
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ചാമ്പ്യന്മാരായ ഗയാന ആമസോൺ വാരിയേഴ്സിനായി രണ്ട് മത്സരങ്ങൾ കളിച്ച ഷമർ ജോസഫ്, 2023ൽ കരീബിയൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. മികച്ച വിക്കറ്റ് വേട്ടക്കാരനായ ജോസഫിന്റെ പ്രകടനം സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ടീമിലേക്കുള്ള വിളി അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമായിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്