ടി20യിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക റെക്കോർഡ് നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ-റിങ്കു സിങ് സഖ്യം. കരീം ജനത് എറിഞ്ഞ 20ാം ഓവറിൽ അഞ്ച് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ, 36 റൺസാണ് പിറന്നത്. 4, N6, 6, 1, 6, 6, 6 എന്നിങ്ങനെയാണ് അവസാന ഓവറിൽ റൺസ് പിറന്നത്.
ഒരു നോബോൾ ഉൾപ്പെടെ 20ാം ഓവറിലെ ആദ്യ നാല് പന്തുകൾ നേരിട്ടത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയായിരുന്നു. ഔട്ട് സൈഡിന് പുറത്ത് ഫുൾ ടൌസായി വന്ന ആദ്യ പന്തിൽ താരം ഫോർ നേടി. രണ്ടാം പന്ത് സിക്സർ പറത്തിയതിന് പിന്നാലെ അമ്പയർ നോബോൾ വിളിച്ചു. ഫ്രീ ഹിറ്റായി ലഭിച്ച ഈ പന്തും രോഹിത്ത് സിക്സർ പറത്തി.
ഓവറിലെ മൂന്നാം പന്തിൽ സിംഗിൾ മാത്രമാണ് രോഹിത്തിന് ലഭിച്ചത്. പിന്നീട് സ്ട്രൈക്ക് ലഭിച്ച റിങ്കുവും മൂന്ന് പന്തുകളും അതിർത്തി കടത്തി ഇന്ത്യൻ സ്കോർ 200 കടത്തുകയും ലോക റെക്കോർഡ് നേട്ടത്തിനൊപ്പം എത്തുകയും ചെയ്തു.
2007ൽ ഡർബനിൽ യുവരാജ് സിങ്ങ് സ്റ്റ്യുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ ആറ് സിക്സർ പറത്തി 36 റൺസെടുത്ത നേട്ടത്തിനൊപ്പമാണ് ഇരുവരുമെത്തിയത്. ഈ നേട്ടത്തിനൊപ്പം ഒരാൾ കൂടിയുണ്ട്. വിൻഡീസ് താരം കീറൺ പൊള്ളാർഡ് 2021ൽ ശ്രീലങ്കയുടെ അകില ധനഞ്ജയയുടെ ഓവറിലും 36 റൺസ് വാരിയിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്