1. ടി20യിൽ ഏറ്റവുമുയർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ബെംഗളൂരുവിലെ ചിന്നസ്വാമിയിൽ പിറന്നത്. രോഹിത്തും റിങ്കു സിങ്ങും ചേർന്ന് 190 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തുയർത്തി. 2023ൽ ഹോങ്കോങ്ങിനെതിരെ അഞ്ചാം വിക്കറ്റിൽ ദീപേന്ദ്ര എയ്റിയും കുശാൽ മല്ലയും അടിച്ചെടുത്ത 154 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
2. ടി20യിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക റെക്കോർഡ് നേട്ടത്തിനൊപ്പവും രോഹിത്-റിങ്കു സഖ്യമെത്തി. കരീം ജനത് എറിഞ്ഞ 20ാം ഓവറിൽ അഞ്ച് സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ, 36 റൺസാണ് പിറന്നത്. 4, N6, 6, 1, 6, 6, 6 എന്നിങ്ങനെയാണ് അവസാന ഓവറിൽ റൺസ് പിറന്നത്.
3. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമായി രോഹിത് ശർമ്മ മാറി. രോഹിത് (5), സൂര്യകുമാർ യാദവ് (4), ഗ്ലെൻ മാക്സ് വെൽ (4) എന്നിവരാണ് പിന്നിലുള്ളത്. 2019ലാണ് രോഹിത് ആദ്യ സെഞ്ചുറി നേടിയത്.
മറ്റു റെക്കോർഡ് നേട്ടങ്ങൾ ഇവയാണ്
- ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് രോഹിത്ത് ഇന്ന് അടിച്ചെടുത്തത്. ശുഭ്‌മൻ ഗിൽ (126), റുതുരാജ് ഗെയ്‌ക്‌വാദ് (123), വിരാട് കോഹ്‌ലി (122), രോഹിത് ശർമ്മ (121) എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനക്കാർ.
- ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. നേരത്തെ 2022ൽ അയർലൻഡിനെതിരെ സഞ്ജു സാംസണും ദീപക് ഹൂഡയും ചേർന്ന് പടുത്തുയർത്തിയ 176 റൺസിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്