ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ വിക്കറ്റ് കീപ്പറായി ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ടോസിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ സഞ്ജുവിന്റെ പേര് പറഞ്ഞതും ഹര്‍ഷാരവങ്ങളോടെയാണ് കാണികൾ തീരുമാനത്തെ വരവേറ്റത്. ആദ്യ രണ്ട് ടി20യിലും സഞ്ജുവിനെ ബെഞ്ചിലിരുത്തിയിരുന്നു.
Look how’s crowd reacted when Rohit sharma announced that Sanju Samson is playing 💥🥵🔥
Thats why everyone is jealous of him 🥵💥
Sanju fan following is huge 🔥💥#Sanju #SanjuSamson #INDvsAFG #IndianCricket pic.twitter.com/6E1I1b9NjZ
— Kattar_Fan_RajasthanRoyals (@HrithikRoars) January 17, 2024
അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തിയത്. ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസൺ തിരിച്ചുവരവായിരുന്നു. ടോസ് വേളയില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയതും ഗ്യാലറിയാകെ ഇളകിമറിഞ്ഞു. സഞ്ജുവിന് വേണ്ടിയുള്ള ആരാധകരുടെ കരഘോഷം കണ്ട് രോഹിത് ചിരിക്കുന്നതും ലൈവിൽ കാണാമായിരുന്നു.
🚨 Toss Update 🚨#TeamIndia win the toss & elect to bat in the 3rd & Final #INDvAFG T20I 🙌
Follow the Match ▶️ https://t.co/oJkETwOHlL@IDFCFIRSTBank pic.twitter.com/sYiGHL7CDu
— BCCI (@BCCI) January 17, 2024
ടി20 പരമ്പര 3-0ന് തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് നീലപ്പട ചിന്നസ്വാമിയില്‍ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് ടി20കളും ടീം അനായാസം ജയിച്ചിരുന്നു. സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം ആവേഷ് ഖാനും ഇലവനിലെത്തിയതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ മറ്റ് മാറ്റങ്ങള്‍.
🚨 Team Update 🚨
3⃣ changes in #TeamIndia‘s Playing XI for today👌👌
Follow the Match ▶️ https://t.co/oJkETwOHlL#INDvAFG | @IDFCFIRSTBank pic.twitter.com/xsjfKPW4p5
— BCCI (@BCCI) January 17, 2024
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.
അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് 22 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകൾ നഷ്ടമായി. ജെയ്സ്വാൾ (4), കോഹ്ലി (0), ശിവം ദുബെ (1), സഞ്ജു സാംസൺ (0) എന്നിവരാണ് പുറത്തായത്. ആറ് ഓവർ പിന്നിടുമ്പോൾ രോഹിത് (13) റിങ്കു സിംഗും (2) ക്രീസിലുണ്ട്, സ്കോർ – 61/4 (10 ഓവർ).
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്