ഫിൻ അലൻ, ഈ പേരൊന്ന് ഓർത്തുവച്ചോളൂ. പാക്കിസ്ഥാനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിൽ അഗ്നിഗോളം പോലെ ആളിക്കത്തുകയായിരുന്നു ഈ ന്യൂസിലൻഡ് വെടിക്കെട്ട് താരം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറികൾ നേടിയ അലൻ, ഒടുവിൽ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ തന്റെ വിശ്വരൂപം തന്നെ പുറത്തെടുത്തു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0ന് കീവീസ് പട മുന്നിലാണ്. ഇന്നത്തെ ജയത്തോടെ പരമ്പരയും അവർ സ്വന്തമാക്കി കഴിഞ്ഞു. ടി20 ക്രിക്കറ്റിൽ ഒരു ന്യൂസിലൻഡ് താരത്തിന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ തന്റെ പേരിലാക്കിയാണ് ഫിൻ അലൻ (137) പരമ്പര വിജയം ബ്ലാക്ക് ആർമിക്ക് സമ്മാനിച്ചത്. മുൻതാരം ഇതിഹാസ താരം ബ്രണ്ടൻ മക്കെല്ലത്തിന്റെ (58 പന്തിൽ 123) റെക്കോർഡ് ആണ് ഇതോടെ പഴങ്കഥയായത്.
24-year-old Finn Allen breaks Brendon McCullum’s highest individual score for New Zealand in T20Is.🤝 pic.twitter.com/7DYBg9sYTj
— CricTracker (@Cricketracker) January 17, 2024
221 സ്ട്രൈക്ക് റേറ്റിൽ വെറും 62 പന്തുകൾ മാത്രമാണ് അദ്ദേഹം നേരിട്ടത്. 16 പടുകൂറ്റൻ സിക്സറുകളും അഞ്ച് ഫോറുകളും ഈ ഇന്നിംഗ്സിന്റെ ശോഭയേറ്റുന്നുണ്ട്. അലന്റെ സെഞ്ചുറിക്കരുത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ 224/7 റൺസ് അടിച്ചെടുത്തു. പാക്കിസ്ഥാന്റെ മറുപടി ഇന്നിംഗ്സ് 179/7ൽ അവസാനിച്ചു.
Finn Allen produced the highest individual score by a New Zealand batter in T20I history 🇳🇿
More records ➡️ https://t.co/RlsPoh5tjI pic.twitter.com/FVjriAFlXh
— ICC (@ICC) January 17, 2024
അതേസമയം, ടി20 ഫോർമാറ്റിലെ സിക്സറടിയിൽ ലോക റെക്കോർഡ് നേട്ടത്തിനൊപ്പമെത്താനും ഫിൻ അലനായി. 2019ൽ അയർലൻഡിനെതിരായ മത്സരത്തിൽ 16 സിക്സറുകൾ നേടിയിട്ടുള്ള അഫ്ഗാനിസ്ഥാന്റെ ഹസ്റത്തുള്ള സസായിയുടെ (16) ലോക റെക്കോർഡിനൊപ്പമാണ് കീവീസ് താരമെത്തിയത്.
The young prodigy Finn Allen has now equaled the record for the most sixes in a T20I innings, standing alongside Hazratullah Zazai🏏 pic.twitter.com/J0sinPop5e
— CricTracker (@Cricketracker) January 17, 2024
2013ൽ ഇംഗ്ലണ്ടിനെതിരെ 14 സിക്സറുകൾ നേടിയ ആരോൺ ഫിഞ്ചാണ് ഈ പട്ടികയിൽ രണ്ടാമതുള്ളത്. അതേസമയം, അവസാനം കളിച്ച ഏഴ് മത്സരങ്ങളും തോറ്റ് പാക്കിസ്ഥാൻ വലിയ തിരിച്ചടിയാണ് നേരിടുന്നത്.
Finn Allen 16 sixes vs Pakistan today. 🫡#NZvPAK pic.twitter.com/NU0iA8GEj5
— 𝐾𝑖𝑤𝑖𝑠 𝐹𝑎𝑁𝑠 🇳🇿 (@NZcricketfans) January 17, 2024
ബാബർ അസമിന് പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഷഹീൻ അഫ്രീദിക്ക് കീഴിൽ ടീമിന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്