Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഓപ്പണറായി ‘ലെജൻഡിന്റെ’ അരങ്ങേറ്റം; കാലനായി മറ്റൊരു അരങ്ങേറ്റക്കാരൻ, ക്രിക്കറ്റിന്റെ കാവ്യനീതി!

by News Desk
January 17, 2024
in SPORTS
0
ഓപ്പണറായി-‘ലെജൻഡിന്റെ’-അരങ്ങേറ്റം;-കാലനായി-മറ്റൊരു-അരങ്ങേറ്റക്കാരൻ,-ക്രിക്കറ്റിന്റെ-കാവ്യനീതി!
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇരു ടീമുകൾക്കും വമ്പൻ സർപ്രൈസുകളാണ് ഈ ‘ജെന്റിൽമാൻസ് ഗെയിം’ കാത്തുവച്ചിരുന്നത്. കരിയറിൽ ആദ്യമായി സ്റ്റീവൻ സ്മിത്തിനെ ഓപ്പണറുടെ വേഷത്തിൽ പരീക്ഷിച്ച മത്സരമായിരുന്നു ഇത്. ഡേവിഡ് വാർണറുടെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന്റെ വിടവ് ആര് നികത്തുമെന്ന ചോദ്യത്തിന് കംഗാരുപ്പട കണ്ടെത്തിയ പരിഹാരമായിരുന്നു മധ്യനിരക്കാരൻ സ്മിത്തിന് സ്ഥാനക്കയറ്റം നൽകാമെന്ന ചിന്ത.

എന്നാൽ, ക്രിക്കറ്റ് എന്തുകൊണ്ട് കാവ്യാത്മകമാകുന്നു എന്നതിനും കാലം കരുതിവച്ച കാവ്യനീതി എന്നൊന്ന് ഉണ്ടെന്നും ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ്ങ് സ്ഥാനം മുതൽ ഒമ്പതാമനായി വരെ ബാറ്റ് ചെയ്തിട്ടുണ്ടെന്ന അത്യപൂർവ്വ റെക്കോർഡിനാണ് സ്റ്റീവൻ സ്മിത്ത് ഇന്ന് അർഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.

Pat Cummins is certain that Steve Smith would succeed in his new role as Test opener 💪

More 👉 https://t.co/ZlBQ0ZEnc0#WTC25 #AUSvWI pic.twitter.com/dWQYeBvZBy

— ICC (@ICC) January 16, 2024

മത്സരത്തിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ നേടി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്മിത്തിന് ഓർത്തുവയ്ക്കാവുന്നൊരു ദിവസമായിരുന്നില്ല ഇന്നത്തേത്. ഈ ദിവസം അത് മറ്റൊരു യുവതാരത്തിന്റെ അരങ്ങേറ്റത്തിന്റെ പേരിലാകും ക്രിക്കറ്റ് ലോകം എന്നെന്നും ഓർത്തിരിക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ഷമാർ ജോസഫാണ് ഇന്നത്തെ താരം. ഓപ്പണറായെത്തിയ ഇതിഹാസ താരം സ്റ്റീവൻ സ്മിത്തിനെ തന്റെ ആദ്യ പന്തിൽ പുറത്താക്കുകയെന്ന അപൂർവ്വ നേട്ടമാണ് ഷമാർ സ്വന്തമാക്കിയത്. ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ സ്മിത്തിനെ (12) ജസ്റ്റിൻ ഗ്രീവ്സിന്റെ കൈകളിലെത്തിച്ചാണ് ജോസഫ് അരങ്ങേറ്റം കളറാക്കിയത്.

West Indies debutant Shamar Joseph makes a big first impression by claiming the wickets of Steve Smith and Marnus Labuschagne 👀

Scorecard: https://t.co/CHrgi2NLyG#AUSvWI | #WTC25 pic.twitter.com/LPSwIK3IEb

— ICC (@ICC) January 17, 2024

അവിടേയും തീർന്നില്ല, വൺ ഡൌൺ പൊസിഷനിൽ കളിക്കാനെത്തിയ മാർനസ് ലബൂഷാനെയും (10) ഷമാർ ജോസഫ് പവലിയനിലേക്ക് മടക്കിയയച്ചു. ഇത്തവണ മോട്ടിയുടെ കൈകളിലാണ് പന്ത് വിശ്രമിച്ചതെന്ന വ്യത്യാസം മാത്രം. അരങ്ങേറ്റ സ്പെല്ലിൽ ആറോവർ എറിഞ്ഞ് 18 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമാർ ജോസഫ് രണ്ട് നിർണായക വിക്കറ്റുകളെടുത്തത്. ഒരു മെയ്ഡൻ ഓവറും സ്വന്തമാക്കി.

 

Read More

  • കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
  • കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
  • മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
  • പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
  • റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്
Previous Post

നേട്ടങ്ങളിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ

Next Post

കളിച്ച രണ്ടിലും ഗോൾഡൻ ഡക്ക്; ഇതെന്ത് തിരിച്ചുവരവാണെന്റെ ക്യാപ്റ്റാ?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കളിച്ച-രണ്ടിലും-ഗോൾഡൻ-ഡക്ക്;-ഇതെന്ത്-തിരിച്ചുവരവാണെന്റെ-ക്യാപ്റ്റാ?

കളിച്ച രണ്ടിലും ഗോൾഡൻ ഡക്ക്; ഇതെന്ത് തിരിച്ചുവരവാണെന്റെ ക്യാപ്റ്റാ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.