2024 ലെ ആദ്യ ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കവുമായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. വിജയത്തോടെ ഇന്ത്യൻ വെറ്ററൻ ചെസ്സ് താരം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യൻ റാങ്കിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് പ്രഗ്നാനന്ദ. നെതർലെൻഡ്സിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സിൽ ലോക നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രഗ്നാനന്ദ ഈ നേട്ടം കൈവരിച്ചത്. ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിലായിരുന്നുഇന്ത്യൻ കൗമാര താരം ഡിംഗ് ലിറനെ പരാജയപ്പെടുത്തിയത്.
വിജയത്തോടെ FIDE-യുടെ ലൈവ് റേറ്റിംഗിൽ 2748.3 എന്ന റേറ്റിംഗോടെയാണ് അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് പ്രഗ്നാനന്ദയുടെ കുതിപ്പ്. 2748 പോയിന്റാണ് ആനന്ദിനുള്ളത്. ആനന്ദിന് ശേഷം ക്ലാസിക്കൽ ചെസ്സിൽ നിലവിലെ ലോക ചാമ്പ്യനെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ.
കറുത്ത കരുക്കളുമായി കളിച്ച പ്രാഗിന് തുടക്കം മുതൽ തന്നെ ബോർഡിൽ നേട്ടമുണ്ടായിരുന്നു. മൂന്ന് സമനിലകൾക്ക് ശേഷം ഈ വർഷം ടാറ്റ സ്റ്റീൽ ചെസ് ഇനത്തിൽ നാല് റൗണ്ടുകളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയമാണിത്. 2023 ജനുവരി 17-നും കറുത്ത കരുക്കളുമായി എത്തിയ പ്രഗ്നാനന്ദ ഡിംഗിനെ തോൽപ്പിച്ചിരുന്നു. അന്നും ഡിങ്ങ് ലോക ഒന്നാം നമ്പർ താരമായിരുന്നു എന്നതും വിജയത്തിന്റെ ഒരു പ്രത്യേകതയാണ്.
വിജ്‌ക് ആൻ സീയിൽ, റഷ്യയുടെ ഇയാൻ നെപോംനിയാച്ചിയെ തോൽപ്പിച്ച് കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയതിന് ശേഷം ഡിംഗ് കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. അതേസമയംകഴിഞ്ഞ വർഷം FIDE പ്രസിദ്ധീകരിച്ച റേറ്റിംഗിൽ ആനന്ദിനെ മറികടന്ന ഗുകേഷിന് ഇത്തവണ അനീഷ് ഗിരിയുമായുള്ള ഏറ്റുമുട്ടലിൽ തോൽവിയായിരുന്നു ഫലം. മത്സരത്തിലെ മൂന്നാമത്തെ ഇന്ത്യൻ താരം വിദിത് സന്തോഷ് ഗുജറാത്തിയെ ജോർഡൻ വാൻ ഫോറസ്റ്റ് സമനിലയിൽ തളച്ചു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്