ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാകാനിരിക്കെ ആരൊക്കെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനിൽ കളിക്കാൻ ജിതേഷ് ശർമ്മയുടെ വെല്ലുവിളിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ കളിച്ച ജിതേഷിനാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കെ എൽ രാഹുലിന്റെയും ഇഷാൻ കിഷന്റെയും അഭാവത്തിൽ ജിതേഷ് ശർമ്മയാണ് നിലവിൽ ടി20യിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. റിങ്കു സിങ്ങും ജിതേഷും ചേർന്നുള്ള ഫിനിഷർമാരുടെ കോമ്പിനേഷൻ ദക്ഷിണാഫ്രിക്കയിൽ ടീമിന് ഗുണം ചെയ്തിരുന്നു. മധ്യനിരയിൽ സൂര്യയും ശ്രേയസും ഇല്ലെങ്കിലും കോഹ്ലി മടങ്ങിയെത്തിയത് സഞ്ജുവിന് തിരിച്ചടിയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സാഹചര്യം അനുസരിച്ചായിരിക്കും സഞ്ജുവിനെ കളിപ്പിക്കുക.
What do you all make of this power-packed T20I squad set to face Afghanistan? 😎#TeamIndia | #INDvAFG | @IDFCFIRSTBank pic.twitter.com/pY2cUPdpHy
— BCCI (@BCCI) January 7, 2024
2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഇന്ത്യയ്ക്കായി ടി20 മത്സരം കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും അഭാവത്തില്‍ ആദ്യ മത്സരത്തില്‍ തിലക് വര്‍മ്മ നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകിനെ കളിപ്പിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ നാലാം നമ്പറില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്.
റിങ്കു സിംഗ് ആകും അഞ്ചാം നമ്പറില്‍ ഫിനിഷർ ആയി ഇറങ്ങുക. വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കാള്‍ സാധ്യത ജിതേഷ് ശര്‍മക്ക് തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ടി20യിൽ സഞ്ജുവിന്റെ മുൻകാല റെക്കോർഡുകൾ മോശമാണ്.
രോഹിത് തിരിച്ചെത്തെുമ്പോള്‍ ശുഭ്മൻ ഗില്ലോ യശസ്വി ജയ്സ്വാളോ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് വഴി മാറേണ്ടി വരും. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായതിനാല്‍, ഗില്ലോ യശസ്വിയോ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനിൽ കളിക്കൂ.
AfghanAtalan have hit the ground running yesterday as they prepare for the three-match T20I series against @BCCI, starting this Thursday in Mohali. 🤩#AfghanAtalan | #INDvAFG2024 | @LavaMobile | @EtisalatAf | @IntexBrand pic.twitter.com/zFiPh07sH0
— Afghanistan Cricket Board (@ACBofficials) January 9, 2024
ലോക ഒന്നാം നമ്പർ ഓൾറൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ഇറങ്ങുക. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തും.
Read More
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?