2022 ഏകദിന ലോകകപ്പിന് ശേഷം ആഴ്ചകളോളം വിട്ടു നിന്ന സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടി20 ഫോർമാറ്റുകളിൽ കളിക്കാൻ താൽപ്പര്യമറിയിച്ചു. ഇരുവരും ബിസിസിഐയെ വിവരം നേരിട്ട് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങൾക്കും, ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പര ജനുവരി 11നും, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജനുവരി 25നും ആരംഭിക്കും.
ജൂണിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ടി20 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ടീം കളിക്കുന്നത്. അതേസമയം, ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും പരിക്ക് കാരണം സെലക്ഷനിൽ ലഭ്യമല്ലാത്തതിനാൽ സെലക്ഷൻ കമ്മിറ്റിക്ക് ടി20യിലേക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വരും.
അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന മത്സരങ്ങളിൽ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും സെലക്ഷൻ കമ്മിറ്റി വിശ്രമം നൽകും. വ്യാഴാഴ്ച കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ സിറാജും ബുംറയും പ്രധാന പങ്കുവഹിച്ചു. ഇരുവരും ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനിലയിലാക്കിയിരുന്നു.
രണ്ട് പേസർമാരും ഇനി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിലാകും കളിക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഫോമിലുള്ള തങ്ങളുടെ രണ്ട് പേസർമാരും ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തിൽ നടക്കാനിരിക്കുന്ന നീണ്ട പരമ്പരയ്ക്ക് പൂർണ്ണ ഫിറ്റാകണമെന്നാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. മൂന്ന് സെലക്ടർമാരായ എസ് എസ് ദാസ്, സലിൽ അങ്കോള, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവർ കേപ്ടൗണിലാണ്.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി