മഹേന്ദ്ര സിങ് ധോണിയുടെ കുടുംബത്തിനൊപ്പം വിദേശത്ത് പുതുവത്സരം ആഘോഷിച്ച് റിഷഭ് പന്ത്. ദുബായിയാണ് ഇത്തവണ ധോണിയും പന്തും പുതുവത്സരം ആഘോഷിക്കാൻ തിരഞ്ഞെടുത്തത്. ആഘോഷം മതിയാക്കി ധോണിയും സംഘവും നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ധോണിക്കും കുടുംബത്തിനുമൊപ്പം എടുത്ത ഫോട്ടോയിൽ റിഷഭ് പന്തിനേയും കാണാം. മകളുടെ വെക്കേഷൻ സമയമാണ് വിദേശ ട്രിപ്പിനായി ധോണി തിരഞ്ഞെടുത്തത്.
വർഷങ്ങൾക്കു മുമ്പേ ധോണിയുടെ മകളുടെ ബേബി സിറ്ററായാണ് റിഷഭ് പന്ത് അറിയപ്പെട്ടിരുന്നത്. സിവയുമായി അടുത്ത ആത്മബന്ധമാണ് പന്തിനുള്ളത്. ധോണിയുടെ ഭാര്യ സാക്ഷിയും കുഞ്ഞനിയനെ പോലെയാണ് പന്തിനോട് പെരുമാറാറുള്ളത്. കാറപകടത്തിൽ നിന്നേറ്റ പരിക്കിൽ നിന്ന് മോചിതനായി ക്രിക്കറ്റിൽ സജീവമാകാനിരിക്കുകയാണ് റിഷഭ് പന്ത്. രണ്ട് വർഷത്തോളമായി താരം കിടപ്പിലായിരുന്നു. കാൽമുട്ടിന് സാരമായി പരിക്കേറ്റ പന്ത് മേജർ സർജറി നടത്തിയിരുന്നു.
ഡൽഹി ക്യാപിറ്റൽസിന്റെ നായകനായാണ് പന്തിന്റെ തിരിച്ചുവരവ്. മാർച്ചിൽ നടക്കുന്ന ഐപിഎൽ മാച്ചിൽ താരം പങ്കെടുക്കുമെന്ന് ഉറപ്പാണ്. 15 മാസങ്ങൾക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന പന്തിലേക്കാകും ആരാധകരുടെ എല്ലാം കണ്ണ്. കഴിഞ്ഞ വർഷം ഡേവിഡ് വാർണറായിരുന്നു ഡൽഹിയുടെ നായകസ്ഥാനം വഹിച്ചിരുന്നത്.
അതേസമയം, 42കാരനായ ധോണിയുടേത് ഇക്കൊല്ലം അവസാന ലോകകപ്പ് ആകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്തിനെ വീഴ്ത്തി ചാമ്പ്യന്മാരായിരുന്നു. ആറാം തവണയും കിരീടമാണ് ധോണിയുടെ ലക്ഷ്യം. കാൽമുട്ടിലെ പരിക്ക് ധോണിയെ കഴിഞ്ഞ സീസണിൽ വലച്ചിരുന്നു. പരിക്കിൽ നിന്ന് താരം മുക്തനായോ എന്നതിൽ വ്യക്തത താരം വരുത്തിയിട്ടില്ല. രണ്ട് മാസം നീളുന്ന ഐപിഎൽ മാമാങ്കത്തിനായി ധോണി ഉടൻ നെറ്റ് പ്രാക്ടീസ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി