ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ മലയാളികൾക്ക് സന്തോഷ വാർത്ത. മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ഇന്ന് ആദ്യ ഏകദിന മത്സരത്തിൽ കളിക്കുന്നുണ്ട്. ബാറ്റിങ്ങ് നിരയിൽ ആറാമനായാണ് സഞ്ജു ടീമിലെതതിയത്. ഫിനിഷറുടെ റോളിലാണ് സഞ്ജു ബാറ്റു വീശുകയെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മലയാളി താരം ടീമിലെത്തുമോ എന്നതിനെ കുറിച്ച് ആശങ്ക നിലനിന്നിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളത്തിനായി സെഞ്ചുറി നേടിയ സഞ്ജു മികച്ച ഫോമിലാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തിരിക്കുകയാണ്. അതേസമയം, ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ കെഎൽ രാഹുൽ തന്നെയാണ് വിക്കറ്റ് കീപ്പർ.
Debut for @sais_1509 👍 👍
🚨 Here’s #TeamIndia‘s Playing XI 🔽
Follow the Match ▶️ https://t.co/tHxu0nUwwH #SAvIND pic.twitter.com/ZyUPgQzO8d
— BCCI (@BCCI) December 17, 2023
സഞ്ജു ഫീൽഡറായാണ് ടീമിനെ പിന്തുണയ്ക്കുന്നത്. ഔട്ട്ഫീൽഡിൽ മികച്ച ഫീൽഡറാണ് സഞ്ജു എന്നതിനാൽ മികച്ച പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകരെല്ലാം. താൻ വിക്കറ്റ് കീപ്പറായും മിഡിൽ ഓർഡർ ബാറ്ററായും കളിക്കുമെന്ന് ക്യാപ്റ്റൻ കെ എൽ രാഹുൽ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും ഈ പൊസിഷനിൽ തന്നെ തുടരാനാണ് തനിക്കിഷ്ടമെന്നും രാഹുൽ പറഞ്ഞു.
📸 📸 That Moment when @sais_1509 received his #TeamIndia cap 🧢 from captain @klrahul! 👏 👏
A moment to cherish for the youngster! 👌 👌
Go well! 👍 👍#SAvIND pic.twitter.com/opR6AP9h7Z
— BCCI (@BCCI) December 17, 2023
സായി സുദർശൻ ഏകദിനത്തിൽ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. നായകൻ കെ എൽ രാഹുൽ സുദർശന് ഇന്ത്യൻ ക്യാപ് സമ്മാനിച്ചു. ഇന്ത്യൻ ടീമിലെ സഹതാരങ്ങളെല്ലാം കയ്യടികളോടെയാണ് താരത്തെ ടീമിലേക്ക് സ്വാഗതം ചെയ്തത്.
Read More Sports Stories Here
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?
- സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
- പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്