1. പ്രോട്ടീസ് ബാറ്റർമാരുടെ ദയനീയ പ്രകടനം
ജൊഹന്നാസ് ബർഗിലെ ന്യൂവാണ്ടറേഴ്സ് ഗ്രൌണ്ടിൽ സഞ്ജുവിനെ ഭാഗ്യം വീണ്ടും കൈവിട്ടു. മൂന്ന് ഏകദിനങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് നിരയുടെ നിലവാരത്തകർച്ചയാണ് കേരള താരത്തിന് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. നാല് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്ന് താരങ്ങൾ റണ്ണൊന്നുമെടുക്കാതെ പൂജ്യത്തിനും പുറത്തായി. ടോണി ഡി സോർസിയും (28), ഫെലൂക്വായോയും (33) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
2. ഇന്ത്യൻ പേസർമാരുടെ മികവ്
അഞ്ച് വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപ് സിങ്ങിന്റേയും നാലു വിക്കറ്റുകൾ വീഴ്ത്തിയ ആവേശ് ഖാന്റേയും പ്രകടനങ്ങളാണ് അക്ഷരാർത്ഥത്തിൽ പ്രോട്ടീസ് പടയെ നിലയുറപ്പിക്കാതെ നിലംപരിശാക്കിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൌളറാണ് അർഷ്ദീപ്. ആശിഷ് നെഹ്റ, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. പത്തോവറിൽ 37 റൺസ് വിട്ടുകൊടുത്താണ് പഞ്ചാബ് താരം 5 ദക്ഷിണാഫ്രിക്കൻ താരങ്ങളെ പവലിയനിലേക്ക് തിരിച്ചയച്ചത്. കളിയിലെ കേമനായതും അർഷ് ദീപാണ്. എട്ടോവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ആവേശ് ഖാൻ നേടിയത്.
3. വാലറ്റക്കാരനായി ബാറ്റിങ്ങ് ഓർഡറിൽ താഴോട്ടിറക്കി
സഞ്ജു സാംസണെ ഇന്ത്യൻ ബാറ്റിങ്ങ് ഓർഡറിൽ ആറാമനായാണ് കെ എൽ രാഹുൽ പരീക്ഷിച്ചത്. ഇത് നേരത്തെ ബാറ്റ് ചെയ്യുന്നതിൽ നിന്ന് താരത്തെ തടഞ്ഞു.
4. വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻ വിട്ടുനൽകിയില്ല
കെ എൽ രാഹുൽ നയിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകിയെങ്കിലും, താരത്തിന്റെ പ്രകടനം വെറും ഫീൽഡിങ്ങിൽ മാത്രം ഒതുങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി താൻ തന്നെ കളിക്കാനിറങ്ങുമെന്ന് രാഹുൽ മത്സരത്തിന് തലേന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
5. സുദർശനും അയ്യരും തിളങ്ങിയത്
ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ അർധസെഞ്ചുറി (55*) പ്രകടനം നടത്തി ടീമിനെ വിജയത്തിലെത്തിച്ചിരിക്കുകയാണ് സായ് സുദർശൻ. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ 22കാരനായ സായ് സുദർശൻ നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ്. 43 പന്തിൽ നിന്ന് മനോഹരമായ 9 ഫോറുകൾ സഹിതമായിരുന്നു താരം അമ്പതിലേക്ക് കുതിച്ചെത്തിയത്. ശ്രേയസ് അയ്യരും (52) മികച്ച പിന്തുണയേകി. 6 ഫോറും ഒരു സിക്സും താരം പറത്തി. ഇതോടെ 117 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ ഇന്ത്യ മറികടക്കുകയും 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു. സഞ്ജുവിന് ഒരു പന്തു പോലും നേരിടാനവസരം ലഭിക്കുകയും ചെയ്തില്ല.
Read More Sports Stories Here
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- സഞ്ജു സാംസൺ റിട്ടേൺസ്; മലയാളി താരത്തിന്റെ പുതിയ റോൾ ഇതാണ്
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?