Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബുംറയ്ക്ക് പിന്നാലെ വൈകാരിക പ്രതികരണവുമായി സൂര്യകുമാറും; ക്യാപ്റ്റനെ മാറ്റിയ തീരുമാനം മുംബൈയ്ക്ക് തലവേദനയാകുമോ?

by NEWS DESK
December 17, 2023
in SPORTS
0
ബുംറയ്ക്ക്-പിന്നാലെ-വൈകാരിക-പ്രതികരണവുമായി-സൂര്യകുമാറും;-ക്യാപ്റ്റനെ-മാറ്റിയ-തീരുമാനം-മുംബൈയ്ക്ക്-തലവേദനയാകുമോ?
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരവാണ് ഇപ്പോൾ 2024 ഐപിഎൽ സംബന്ധിച്ച വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. പാണ്ഡ്യയുടെ വരവോടെ രോഹിത്ത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റുന്നുവെന്ന പ്രഖ്യാപനവും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് നടത്തി. എന്നാൽ, ഈ തീരുമാനം മുംബൈ ഇന്ത്യൻസ് ക്യാമ്പിന് അത്ര ദഹിച്ചിട്ടില്ലെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഹാർദിക് പാണ്ഡ്യയെ ഗുജറാത്തിൽ നിന്നും തിരികെ മുംബൈയിലേക്കെത്തിച്ച തീരുമാനത്തിന് പിന്നാലെ ‘മൗനമാണ് ചില സമയങ്ങളിലെ ഏറ്റവും നല്ല ഉത്തരം’ എന്ന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ജസ്പ്രീത് ബുംറ വിയോജിപ്പ് പ്രകടമാക്കിയിരുന്നു. രോഹിത്തിന് പിൻഗാമിയായി മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താൻ സാധ്യത കൽപ്പിച്ചിരുന്ന താരമാണ് ബുംറ. വർഷങ്ങളായി മുംബൈ ഇന്ത്യൻസിനൊപ്പമുള്ള ബുംറയുടെ പ്രതികരണം മുംബൈ ഡ്രസ്സിംഗ് റൂമിന് ചില്ലറ തലവേദനയാവില്ല സീസണിൽ സൃഷ്ടിക്കുക.

അതിന് ആക്കം കൂട്ടുന്ന തരത്തിൽ വൈകാരിക പ്രതികരണവുമായി മുംബൈ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് സൂര്യകുമാറും രോഹിത്തിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വൈകാരിക പ്രതികരണം നടത്തിയിരിക്കുന്നത്. ഹൃദയം തകർന്നുവെന്ന് സൂചിപ്പിക്കുന്ന ഇമോജിയാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. അടുത്ത സമയത്ത് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമായി നടന്ന ടി20 പരമ്പരകളിൽ ഇന്ത്യയെ നയിച്ചത് സൂര്യകുമാറായിരുന്നു.

മുംബൈ ഇന്ത്യൻസിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ താരം രോഹിത്തിന് പിൻഗാമിയായി മുംബൈയുടെ നായകസ്ഥാനത്തേക്ക് എത്താൻ സാധ്യത ഏറെയായിരുന്നു. 2015 മുതൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിൽ ഐപിഎൽ കളിക്കുന്ന ജസ്പ്രീത് ബുംറ, നായക സ്ഥാനത്തിൽ കണ്ണുവെച്ചിരുന്ന വ്യക്തിയാണ്. ആ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ച് കൊണ്ടാണ് ഓൾറൗണ്ടറായ ഹാർദിക്കിനെ മുംബൈ തിരികെ എത്തിച്ചിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തിൽ നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത് എത്തുവാൻ ബുംറയ്ക്ക് സാധിച്ചിരുന്നു.

മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി നായകനെ മാറ്റുന്ന സംഭവം ഇതാദ്യമല്ല. നേരത്തെ 2013 ഐപിഎൽ സീസണിൽ ഇത്തരത്തിൽ തീർത്തും അപ്രതീക്ഷിതമായാണ് രോഹിത് ശർമ്മയും നായക സ്ഥാനത്തേക്ക് കടന്നുവരുന്നത്. അന്ന് ടീമിനെ നയിച്ചിരുന്ന റിക്കി പോണ്ടിങ്ങിനെ, സീസണിലെ ടീമിന്റെ മോശം തുടക്കത്തെ തുടർന്ന് നായക സ്ഥാനത്തു നിന്നും മാറ്റാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. പോണ്ടിങ്ങിനെ മാറ്റി രോഹിത്തിനെ കൊണ്ടുവന്ന ആ തീരുമാനത്തിന്റെ പ്രതിഫലനം ടീമിന്റെ ആദ്യ ഐപിഎൽ ടൈറ്റിൽ നേട്ടത്തിലാണ് കലാശിച്ചത്.

 

Read More Sports Stories Here

  • സച്ചിന്റെ പത്തിനൊപ്പം ധോണിയുടെ ഏഴാം നമ്പറും ഇനി മൈതാനത്തുണ്ടാകില്ല
  • പ്രായം തളർത്താത്ത പോരാളി; റൊണാൾഡോ ഫാൻസിനൊരു ഹാപ്പി ന്യൂസ്
  • ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
  • സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
Previous Post

“എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ

Next Post

സഞ്ജു സാംസൺ റിട്ടേൺസ്; മലയാളി താരത്തിന്റെ പുതിയ റോൾ ഇതാണ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സഞ്ജു-സാംസൺ-റിട്ടേൺസ്;-മലയാളി-താരത്തിന്റെ-പുതിയ-റോൾ-ഇതാണ്

സഞ്ജു സാംസൺ റിട്ടേൺസ്; മലയാളി താരത്തിന്റെ പുതിയ റോൾ ഇതാണ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.