ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് ആരുടെ പേരിലാണെന്ന് അറിയാമോ? തീർച്ചയായും ആ പട്ടികയിൽ മുൻനിരയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഈ പട്ടികയിൽ അഞ്ചാമത്തെ സ്ഥാനത്താണ് റൊണാൾഡോ ഇപ്പോഴുള്ളത്. ഇന്നലെയാണ് തന്റെ കരിയറിലെ 1200ാമത്തെ മത്സരം റൊണാൾഡോ കളിച്ചത്.
1200 മത്സരങ്ങളിൽ നിന്ന് 868 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ സ്കോർ ചെയ്തിരിക്കുന്നത്. 38കാരനായ താരം ഇനിയും കുറഞ്ഞത് രണ്ട് വർഷമെങ്കിലും കളിക്കളത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. അപ്പോഴേക്കും 900 കരിയർ ഗോളുകളെന്ന മാന്ത്രിക നേട്ടത്തിലേക്കും പോർച്ചുഗീസ് മാന്ത്രികന് എത്തിച്ചേരാനാകുമെന്ന് പ്രതീക്ഷിക്കാം.
ഇംഗ്ലീഷുകാരൻ പീറ്റർ ഷിൽട്ടൺ (1,387) മുന്നിലാണ്. മറ്റൊരു ഇംഗ്ലീഷുകാരനായ പോൾ ബാസ്റ്റോക്ക് (1,286), ബ്രസീലുകാരായ റോജേരിയോ സെനി (1,237), ഫാബിയോ (1,212) എന്നിവരാണ് പോർച്ചുഗീസ് താരത്തിന് മുന്നിലുള്ളത്. മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറായ പീറ്റർ ഷിൽട്ടണിന്റെ പേരിലാണ് ഏറ്റവും കൂടുതൽ തവണ പുരുഷന്മാരുടെ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചതിന്റെ റെക്കോർഡ്.
“മൂന്ന് പോയിന്റുകൾ കൂടി. എന്റെ 1,200ാം മത്സരത്തിലെത്താൻ എന്നെ സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും നന്ദി. എന്തൊരു യാത്രയാണിത്. പക്ഷേ ഞങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല,” ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. ഇതുവരെ സൌദി പ്രോ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. ലീഗിലെ ടോപ് സ്കോററുമാണ് അദ്ദേഹം.
റൊണാൾഡോ കളിച്ച കളികളും ഗോളുകളും
സ്പോർട്ടിംഗ് പോർച്ചുഗൽ: 31 ഗെയിമുകൾ, 5 ഗോളുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ്: 346 മത്സരങ്ങൾ, 145 ഗോളുകൾ
റയൽ മാഡ്രിഡ്: 438 മത്സരങ്ങൾ, 450 ഗോളുകൾ
യുവന്റസ്: 134 കളികൾ, 101 ഗോളുകൾ
അൽ നസർ: 45 ഗെയിമുകൾ, 38 ഗോളുകൾ
പോർച്ചുഗൽ: 205 കളികൾ, 129 ഗോളുകൾ
Read More Sports Stories Here
- ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ