ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് തുടരും. ബിസിസിഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കരാർ നീട്ടിയതെന്നാണ് സൂചന. നേരത്തെ രാഹുൽ ദ്രാവിഡിന്റെ കരാർ ലോകകപ്പോടെ അവസാനിച്ചിരുന്നു. 2021 നവംബർ മുതൽക്കാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായി വന്നത്.
കരാർ പുതുക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും കോച്ചിങ്ങ് കരിയറിൽ നിന്ന് വിട്ടുനിൽക്കാനാണ് താൽപ്പര്യമെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. കുടുംബവുമായി ദീർഘനാളായി അകന്നു നിൽക്കുന്നതും ബെംഗളൂരുവിലേക്ക് തിരികെയെത്തുന്നതിനാണ് താൽപ്പര്യമെന്നും ദ്രാവിഡ് ബിസിസിഐയെ ധരിപ്പിച്ചിരുന്നു. ഐപിഎല്ലിൽ രണ്ട് ടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
NEWS 🚨 -BCCI announces extension of contracts for Head Coach and Support Staff, Team India (Senior Men)
More details here – https://t.co/rtLoyCIEmi #TeamIndia
— BCCI (@BCCI) November 29, 2023
അതേസമയം, സീനിയർ ടീമിന്റെ കോച്ച് പദവി ഏറ്റെടുക്കാൻ ലക്ഷ്മൺ സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദിലെത്തി ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ലക്ഷ്മൺ തന്നെയാണ് ടീമിന്റ പരിശീലകൻ. ഇതിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ലക്ഷ്മണിനെ ഇന്ത്യൻ കോച്ചായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഡിസംബർ 10 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ദ്രാവിഡ് തന്നെയാകും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോച്ചായി തുടരുക. ടീം പ്രഖ്യാപനവും ഉടനെയുണ്ടാകും. സഞ്ജു സാംസണെ ഈ പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ലോകകപ്പോടെ കരാർ അവസാനിച്ച ഇന്ത്യൻ ടീമിലെ സപ്പോർട്ടിങ്ങ് സ്റ്റാഫിലെ മറ്റ് അംഗങ്ങൾ തുടരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനുമായിരുന്നു.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും