ക്രിക്കറ്റ് പ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2024 ഐപിഎൽ സീസണിന് മുന്നോടിയായി, ടീമിൽ നിലനിർത്തിയതും റിലീസാക്കിയതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഐപിഎൽ ടീമുകളെല്ലാം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് എന്നിങ്ങനെയുള്ള ടീമുകളും താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
രാജസ്ഥാൻ റോയൽസ് 9 താരങ്ങളെയാണ് ടീം റിലീസ് ചെയ്തത്. ജോ റൂട്ട്, ജേസൺ ഹോൾഡർ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങളടക്കം 9 താരങ്ങളെയാണ് ടീം റിലീസ് ചെയ്യതത്. അബ്ദുൾ ബാസിത്ത്, കെഎം ആസിഫ്, മുരുഗൻ അശ്വിൻ, കുൽദീപ് യാദവ്, ആകാശ് വശിഷ്ട്, ജേസൺ ഹോൾഡർ, ഒബെഡ് മക്കോയ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരെയാണ് രാജസ്ഥാൻ റിലീസ് ചെയ്തത്.
സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ ജോസ് ബട്ട്‌ലർ, ഷിമ്റോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ് കൃഷ്ണ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ, ആദം സാമ്പ, ആവേശ് ഖാൻ തുടങ്ങിയ താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിങ്സ് ടീം അമ്പാട്ടി റായ്ഡു, ബെൻ സ്റ്റോക്സ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിസന്ദ മഗല, ഭഗത് വർമ്മ, ആകാശ് സിംഗ്, ശുഭ്രാംശു സേനാപതി, കൈൽ ജാമിസൺ തുടങ്ങിയ താരങ്ങളെയാണ് റിലീസാക്കിയത്. ചെന്നൈ ടീം ഇപ്രകാരമാണ്. എംഎസ് ധോണി(ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്
ഡെവോൺ കോൺവേ, ദീപക് ചാഹർ, തുഷാർ ദേശ് പാണ്ഡെ, മഹേഷ് തീക്ഷണ, സിമ്രൻജീത് സിംഗ്, മതീശ പതിരണ, പ്രശാന്ത് സോലങ്കി, മിച്ചൽ സാന്റ്നർ, രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, മൊയിൻ അലി, ശിവം ദുബെ, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു, ശൈഖ് റഷീദ്, അജയ് മണ്ഡല് തുടങ്ങിയ താരങ്ങളെയാണ് ചെന്നൈ നിലനിർത്തിയത്.
നവംബർ 26 ആണ് ടീം അംഗങ്ങളെ റിലീസാക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. താരലേലത്തിന് മുമ്പായി, സ്ക്വാഡുകൾക്ക് കളിക്കാരെ റിലീസ് ചെയ്യാനും പുതിയ അംഗങ്ങൾക്ക് ഇടം നൽകാനും ലഭിച്ച അവസരമാണ് ഇതോടെ അവസാനിക്കുന്നത്. 2024 ഐപിഎൽ ലേലം ഡിസംബർ 19 ന് ദുബായിലാണ് നടക്കുന്നത്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ കുറച്ചൊന്നുമല്ല നിരാശയിലാക്കിയത്. ലോകകപ്പിൽ അപരാജിതമായി തുടർന്ന ടീം ഇന്ത്യയുടെ പടയോട്ടം കലാശപ്പോരാട്ടത്തിലാണ് തോൽവിയടഞ്ഞത്. എന്നാൽ ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസം വിജയമാണ് കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ഓസീസ് ടി20 മത്സരം സമ്മാനിച്ചത്.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും
- സഞ്ജു സാംസൺ ഇരൂനൂറ് ശതമാനം ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമെന്ന് ചീഫ് സെലക്ടർ
- കാര്യവട്ടം ക്രിക്കറ്റ് ലഹരിയിലേക്ക്; മഴപ്പേടിയിൽ ഇന്ത്യ-ഓസീസ് രണ്ടാം ടി20