ബംഗ്ലാദേശിനെതിരായ ലോകകപ്പ് ലീഗ് മത്സരത്തിൽ സ്വന്തം ബൗളിംഗിൽ പന്ത് തടയാൻ ശ്രമിച്ചപ്പോൾ കണങ്കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂടി പുറത്തായിരിക്കും.
ഓസ്ട്രേലിയയ്ക്കെതിരായി നടക്കാനിരിക്കുന്ന ടി20 ഐ പരമ്പര പാണ്ഡ്യയ്ക്ക് നഷ്ടമാകുമെന്നും ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടി20 ഐകളും മൂന്ന് ഏകദിനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കുന്നു.
ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഹാർദിക് ബാലന്‍സ് തെറ്റി, പരിക്കേല്‍ക്കുകയായിരുന്നു. റീഹാബിലിറ്റെഷനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിച്ച പാണ്ഡ്യയെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Read in English: Hardik Pandya set to miss white-ball series against Australia, South Africa