“കാറിലോ ബൈക്കിലോ പോകാൻ താൽപ്പര്യമില്ല, നടക്കണം എന്നാണു വിചാരിക്കുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്ത്യയിലെ റോഡുകളിലൂടെ നടക്കുന്ന സന്തോഷം എനിക്ക് നഷ്‌ടമായി,” 2023 സെപ്റ്റംബറിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിന്‍റെ ‘പ്രൈം ടൈം വിത്ത് വിരാട് കോഹ്‌ലി’ എന്ന പരിപാടിയില്‍ ആതിഥേയനായ ഗൗരവ് കപൂറുമായി നടത്തിയ ചാറ്റിൽ കോഹ്‌ലി പറഞ്ഞു.
“കുട്ടിക്കാലത്ത്, വെസ്റ്റ് ഡൽഹിയിലെ ജ്വാല ഹേരി മാർക്കറ്റ് ആയിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ഇടം. ഞാൻ എന്‍റെ സ്കൂട്ടി പുറത്ത് പാർക്ക് ചെയ്തിട്ട് മാർക്കറ്റിൽ കറങ്ങും. ടിബറ്റൻ മാർക്കറ്റിൽ ഇഷ്ടമുള്ള ജീൻസ് നോക്കി നടക്കും. എനിക്ക് കുറച്ച് ഒഴിവു സമയം കിട്ടിയാല്‍, ഈ പതിവ് ആവർത്തിക്കുകയും ചുറ്റിനടക്കുകയും ചെയ്യാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ഏകദിന ഫോർമാറ്റിൽ 50 സെഞ്ചുറികൾ തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററായി മാറിയ മാസ്റ്റർ സെഞ്ചൂറിയനായ വിരാട് കോഹ്‌ലി, പശ്ചിമ ഡൽഹിയിലെ തന്റെ കുട്ടിക്കാലത്തെ കുറിച്ച് ഓർമ്മിച്ചു.
ഞായറാഴ്ച നടക്കുന്ന ലോകകാപ്പ് ഫൈനലിനു മുന്നോടിയായി എല്ലാ കണ്ണുകളും കോഹ്ലിയിലാണ്. ഞായറാഴ്ചത്തെ ഫൈനലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തും. ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ആകാശത്ത് കൂടി പറന്ന് നടന്ന് അഭ്യാസ പ്രകടനങ്ങളും നടത്തും. അഹമദാബാദില്‍ നടക്കുന്ന ഫൈനല്‍ മാച്ചില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
Read in English: When Virat Kohli opened up about his favourite pastime: ‘If I was allowed some free time…’