ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായി അഹമ്മദാബാദിൽ പറന്നിറങ്ങിയ രോഹിത്ത് ശർമ്മയ്ക്കും കൂട്ടർക്കും വൻ വരവേൽപ്പ്. ഇന്ത്യൻ ടീമിന്റെ ബസ് സഞ്ചരിക്കുന്ന വഴിനീളെ ഇരുവശത്തുമായി ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ആവേശത്തോടെയുള്ള ആർപ്പുവിളികളോടെയും ജയ് വിളികളോടെയുമാണ് ടീം ഇന്ത്യയ്ക്ക് അവർ സ്വാഗതമരുളിയത്.
ചിലർ ദേശീയ പതാകകൾ വീശി ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയറിയിച്ചു. ഭൂരിഭാഗം പേരും ഇന്ത്യൻ താരങ്ങളുടെ വരവ് മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. മുന്നിലെ സൈഡ് സീറ്റിൽ കാൽനീട്ടി ഇരുന്നായിരുന്നു വിരാട് കോഹ്ലിയുടെ യാത്ര. ആരാധകരുടെ ആവേശമൊന്നും ശ്രദ്ധിക്കാതെ ഫോണിൽ കാര്യമായി വീഡിയോ കാണുന്ന തിരിക്കിലായിരുന്നു താരം. ഭൂരിഭാഗം താരങ്ങളും ഫോണിൽ ശ്രദ്ധിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.
Indian team reached Ahmedabad ⭐
– Time to make 11 out of 11 🇮🇳pic.twitter.com/lU5Odkf6SA
— Johns. (@CricCrazyJohns) November 16, 2023
രണ്ട് പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് താരങ്ങളുടെ ആഡംബര ബസ് ഹോട്ടലിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിന് പുറത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. താരങ്ങൾക്കൊപ്പം തന്നെ ഇവരുടെ ഭാര്യമാരും കുട്ടികളും മറ്റൊരു ബസിലാണ് ഹോട്ടലിലേക്ക് വരുന്നത്.
Indian Air Force will perform an air show ahead of the World Cup final 2023. [PTI] pic.twitter.com/8Tv7BK809b
— Johns. (@CricCrazyJohns) November 16, 2023
അതേസമയം, ഞായറാഴ്ചത്തെ ഫൈനലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തും. ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ആകാശത്ത് കൂടി പറന്ന് നടന്ന് അഭ്യാസ പ്രകടനങ്ങളും നടത്തും.
Read More Sports Stories Here
- വിരാട് കോഹ്ലിയല്ല, ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ ഈ ഇന്ത്യൻ താരമെന്ന് മാത്യു ഹെയ്ഡൻ
- രാഹുൽ ദ്രാവിഡ് പരിശീലക പദവി ഒഴിയാനൊരുങ്ങുന്നു; ലൈഫ് ലൈനാകുമോ ലോകകപ്പ്?
- ഇന്ത്യയ്ക്ക് മധുര പ്രതികാരം; കിവികളെ പൊരിച്ച് ലോകകപ്പ് ഫൈനലിൽ
- ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി