ബുധനാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ 70 റൺസിന്‍റെ വിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ വിമർശകർക്കെതിരെ ആഞ്ഞടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ നിർദേശപ്രകാരം അവസാന നിമിഷം സെമി ഫൈനൽ പിച്ച് മാറ്റുകയായിരുന്നു എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെമി ഫൈനലിന് മുന്നോടിയായി മത്സരത്തിന്‍റെ പിച്ച് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെമി ഫൈനൽ ആദ്യം പിച്ച് നമ്പർ 7 ലാണ് കളിക്കേണ്ടിയിരുന്നത്, പകരം പിച്ച് നമ്പർ 6 ലാണ് കളിച്ചത്.
പിച്ച് നമ്പർ 7 ആണ് വാംഖഡെ സ്റ്റേഡിയത്തിലെ ഏറ്റവും വലിയ സ്ട്രിപ്പ്. ലോകകപ്പിന്‍റെ ലീഗ് ഘട്ടത്തിൽ ഉപയോഗിക്കാത്ത പിച്ചായിരുന്നു അത്. ആറാം നമ്പർ പിച്ച് ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു – ഒക്ടോബർ 21 ന് ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ 229 റൺസിന്‍റെ വിജയം, നവംബർ 2 ന് അയൽക്കാരായ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ 302 റൺസിന്‍റെ വിജയം.
- Read Here
- ഇന്ത്യയ്ക്ക് മധുര പ്രതികാരം; കിവികളെ പൊരിച്ച് ലോകകപ്പ് ഫൈനലിൽ
- ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി
- ലോകകപ്പിൽ അമ്പരപ്പിക്കുന്ന വേഗത്തിൽ ലോക റെക്കോഡുമായി മുഹമ്മദ് ഷമി
രണ്ട് ടീമുകൾക്കും ഒരേ പിച്ച്
“ബാറ്റ് ചെയ്യാൻ പറ്റിയ പിച്ചായിരുന്നു ഇത്. ഒരു ടീം ഏകദേശം 400 റൺസും മറ്റേ ടീം നിന്ന് 320-ഓളം റൺസും നേടി. പിച്ച് മാറ്റിയെന്നും ഇന്ത്യൻ ബൗളർമാർക്ക് അനുകൂലമായി ഇത് ചെയ്തുവെന്നും സംസാരിക്കുന്ന എല്ലാ വിഡ്ഢികളും, ഇതിന്‍റെ പേരില്‍ കുറച്ച് ശ്രദ്ധ കിട്ടണം എന്ന് കരുതുന്നവര്‍ മാത്രമാണ് അവര്‍ മിണ്ടാതിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അസംബന്ധമാണിത്! പിച്ച് മാറ്റിയത് ടോസിന് മുന്‍പ് തന്നെയാണ്. ഇരു ടീമുകൾക്കും ഒരേ പിച്ചാണ് ഉപയോഗിച്ചത്. മധ്യ ഇന്നിംഗ്‌സിലോ ടോസ് ചെയ്‌തതിന് ശേഷമോ അല്ല അത് മാറ്റിയത്. രണ്ട് ടീമുകൾക്കും ഒരേ പിച്ച്. നിങ്ങൾ ഒരേ പിച്ചിൽ കളിച്ചാണ് ജയിക്കേണ്ടത്. ഇന്ത്യ അത് ചെയ്തു,” ഇന്ത്യയുടെ വിജയത്തിന് ശേഷം സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗവാസ്‌കർ പറഞ്ഞു.
അവസാന നിമിഷം പിച്ച് മാറ്റാനുള്ള തീരുമാനത്തെ വിമർശിച്ചവരിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും ഉൾപ്പെടുന്നു. ‘സിമ്പിള്‍ ആയി പറഞ്ഞാല്‍, ലോകകപ്പ് സെമി കളിക്കേണ്ടത് പുതിയ പിച്ചിലാണ്,’ അദ്ദേഹം മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സിൽ പോസ്റ്റ് ചെയ്തു.
“ആളുകൾ പിച്ചുകളെക്കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്ന് ഞാന്‍ കരുതുന്നു! വിമർശകർ ഇതിനകം അഹമ്മദാബാദിനെക്കുറിച്ച് സംസാരിച്ചു തുടങ്ങി. രണ്ടാം സെമി ഫൈനൽ പോലും കളിച്ചിട്ടില്ല, അഹമ്മദാബാദിലെ പിച്ച് മാറ്റുന്നതിനെക്കുറിച്ചാണ് പറയുന്നത്. അസംബന്ധം!”
പിച്ച് മാറ്റുന്നത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളോട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും പത്രക്കുറിപ്പ് ഇറക്കി പ്രതികരിച്ചിരുന്നു.
Read in English: Sunil Gavaskar takes aim at pitch switch conspiracy critics: ‘Hope all those morons shut up’