ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മഴ മൂലം തടസ്സപ്പെട്ടാൽ അതിന്റെ ഗുണം ഏത് ടീമിനാണ് ലഭിക്കുകയെന്ന് അറിയാമോ? ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമി ഫൈനൽ നടക്കുന്ന കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മഴ പെയ്തേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രാത്രി 8 മണിയോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അക്യു വെതർ നൽകുന്ന കാലാവസ്ഥാ പ്രവചനമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അങ്ങനെ വന്നാൽ കളി മുടങ്ങുകയും ഫൈനലിലേക്ക് ഇനിയാര് എന്ന ചോദ്യവും ഉയരും. ഇന്ന് മഴ മൂലം സെമി ഫൈനൽ തടസ്സപ്പെട്ടാലും നാളെ ഒരു ദിവസം റിസർവ് ഡേ ആയി ഐസിസി മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ബാക്കി മത്സരം നാളെ പൂർത്തിയാക്കാനാകും. എന്നാൽ, വെള്ളിയാഴ്ചയും രാത്രി 7 മണി മുതൽ 75% മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ചയും മഴ മൂലം കളി തടസ്സപ്പെട്ടാലോ എന്ന് സംശയിക്കുന്നവരും നമുക്കിടയിലുണ്ടാകും.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സെമി ഫൈനൽ മഴ മൂലം തടസ്സപ്പെട്ടാൽ, സ്വാഭാവികമായും അതിന്റെ ഗുണം ലഭിക്കുക ദക്ഷിണാഫ്രിക്കയ്ക്കാണ്. ലീഗ് സ്റ്റേജിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായതിന്റെ അധിക ആനുകൂല്യത്തിൽ ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടും. നവംബർ 19ന് ഞായറാഴ്ച, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് നിലവിലുള്ളത്. വെളിച്ചക്കുറവിനെ തുടർന്ന് നേരത്തെ തന്നെ ഫ്ലഡ് ലൈറ്റുകൾ പ്രവർത്തിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ മഴ കളി തടസ്സപ്പെടുത്താമെന്ന മുൻകരുതലോടെയാണ് ഐസിസി ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
Read More Sports Stories Here
- ഇന്ത്യയ്ക്ക് മധുര പ്രതികാരം; കിവികളെ പൊരിച്ച് ലോകകപ്പ് ഫൈനലിൽ
- ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി
- ലോകകപ്പിൽ അമ്പരപ്പിക്കുന്ന വേഗത്തിൽ ലോക റെക്കോഡുമായി മുഹമ്മദ് ഷമി
- ദക്ഷിണാഫ്രിക്ക പതറുന്നു; Australia vs South Africa Semi-Final Live Score