ലോകകപ്പിലെ തീപാറുന്ന പ്രകടനം, വീണ്ടും ആരാധകശ്രദ്ധ നേടുകയാണ് ഇന്ത്യൻ പോസ് ബോളർ മുഹമ്മദ് ഷമി. ഹാർദികിന് പകരക്കാരനായെത്തി മാന്ത്രിക പ്രകടനമാണ് താരം ഇന്ത്യൻ മണ്ണിൽ കാഴ്ചവയ്ക്കുന്നത്. ഇതോടെ രാജ്യമെമ്പാടും ആരാധകരുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് താരത്തിനുണ്ടായിരിക്കുന്നത്. ഷമിയുടെ പേരും നമ്പരും വച്ച് പുറത്തിറക്കിയിരുന്ന ഇന്ത്യൻ ജേഴ്സികൾ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ.
ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിന് പരിസരത്തെ കച്ചവടക്കാർ പറയുന്നത്, ‘കൂടുതലും വിറ്റു പോകുന്നത് വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ജേഴ്സികളാണ്, എന്നാൽ ലോകകപ്പിലെ പ്രകടനങ്ങൾക്ക് ശേഷം ഷമിയുടെ പേരുള്ള പതിനൊന്നാം നമ്പർ ജേഴ്സിക്കാണ് ആരാധകർക്കിടയിൽ ഡിമാന്റ്’ എന്നാണ്.
450 മുതൽ 500 രൂപ വരെയാണ് ഇത്തരം റിപ്ലിക്ക ജേഴ്സികൾക്ക് വിപണിയിൽ വിലവരുന്നത്. കോറോണ പ്രതിസന്ധികൾക്ക് മുൻപ് 250 മുതൽ 300 രൂപ വരെയായിരുന്നു വിലയെന്നും കച്ചവടക്കാർ പറയുന്നു. ജേഴ്സിയുടെ അഭാവത്തെ തുടർന്ന് ധാരാളം പേരാണ് നിരാശയോടെ മടങ്ങിപ്പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഷമിയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡന് പരിസരത്തെ കടകളിലാണ് ഈ തിരക്ക്.
ഷമി ഇന്ത്യയെ തോളിലേറ്റി ലോകകപ്പിലേക്ക് നടന്നടുക്കുമ്പേൾ അത് സമാനതകളില്ലാത്ത ചരിത്രമാവുകയാണ്. തുടക്കത്തില്‍ ഇന്ത്യ കരുത്തുറ്റ ബാറ്റിങ്ങ് നിരയേയും ഇന്ത്യൻ പിച്ചിൽ വിസ്മയം തീർക്കുന്ന സ്പിന്‍ ബോളിങ്ങിനെയാണ് അശ്രയിച്ചിരുന്നത്. എന്നാല്‍ ബാറ്റിങ്ങിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകളില്‍ തീതുപ്പുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ കാഴ്ചവച്ചത്. വ്യാഴാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര 357 റൺസ് അടിച്ച് കൂട്ടിയപ്പേൾ അഞ്ചുപേരെയാണ് ഇന്ത്യൻ പേസ് ബൗളേഴ്സ് പൂജ്യരാക്കി മടക്കിയത്. ഈ മത്സരത്തിൽ വെറും 18 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റാണ് ഷമി കൊയ്തത്. ഏകദിന ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോഡും ഇതോടെ ഷമി സ്വന്തമാക്കി. 44 വിക്കറ്റുമായി പട്ടികയിൽ ഒന്നാമതായിരുന്ന ജവഗല്‍ ശ്രീനാഥ്, സഹീര്‍ഖാന്‍ എന്നിവരുടെ റെക്കോഡാണ് ഷമി തിരുത്തുകുറിച്ചത്. 14 മത്സരങ്ങളിൽ 45 വിക്കറ്റാണ് ഷമിയുടെ നേട്ടം.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂർ തുടങ്ങിയ പേസർമാരായാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. എന്നാൽ ഹാര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റതോടെയാണ് ലോകകപ്പിൽ കളിക്കാന്‍ ഷമിക്ക് അവസരം ലഭിച്ചത്. പിന്നീട് ന്യൂസിലാന്റ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾക്കെതിരെയും ഷമി തീതുപ്പി.