കാൽ കുഴക്കേറ്റ പരുക്കിൽ നിന്ന് മുക്തനാകാൻ സാധിക്കാത്തതിനെ തുടർന്ന്, ഇന്ത്യൻ സൂപ്പർ താരം ഹാർദിക് പാണ്ഡ്യ ലോകകപ്പിൽനിന്ന് പുറത്ത്. ഓൾ റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക്കിന്റെ അഭാവം വൻതിരിച്ചടിയാണ് ഇന്ത്യക്ക് ഏൽപ്പിച്ചത്. കഴിഞ്ഞ മാസം പൂനെയില്‍ ബംഗ്ലാദേശിനെതിരേ നടന്ന കളിക്കിടെയായിരുന്നു ഹാര്‍ദിക്കിനു പരിക്കേറ്റത്. ബൗളിങിനു ശേഷം ഒരു ഷോട്ട് കാല്‍ കൊണ്ടു തടുക്കാന്‍ ശ്രമിക്കവെ അദ്ദേഹം കാല്‍ മടങ്ങി വീഴുകയായിരുന്നു. തുടർന്ന് ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു. ഹാർദിക് പരുക്ക് ഭേദമായി മടങ്ങിയെത്തുമെന്നാണ് ബിസിസിഐയും, ടീം മാനേജ്മെന്റ്റം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചതിനാൽ മറ്റ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി സെമിഫൈനലിലേക്ക് താരത്തെ നേരിട്ട് കൊണ്ട് വരുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
ഹാര്‍ദിക്കിന്റെ പകരക്കാരനെയും ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. അനുഭവസമ്പത്ത് കുറഞ്ഞ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഹാര്‍ദിക്കിനു പകരം ഇന്ത്യ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 17 ഏകദിന മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച പ്രസിദ് 29 വിക്കറ്റ് നേടിയിട്ടുണ്ട്. നീണ്ടകാലത്തെ പരുക്കിന് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവുകൂടിയാണ് ഇത്. ഐപില്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ താരമാണ് പ്രസിദ്ധ്.
ഇന്ത്യൻ കളിക്കാരിൽ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഓരാളാണ് ഹാർദിക്. ബാറ്റിങ്ങിലും ബോളിങ്ങിലും താരം ഒരു പോലെ തിളങ്ങുന്നുണ്ട്. മധ്യനിരയിലെ ആക്രമണ സ്വഭാവവും, ഫാസ്റ്റ് ബോളറെന്നതും ആനുകൂല്യമാണ്. കാലങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ഇത്തരമൊരു ഫാസ്റ്റ് ബോളിങ്ങ് ഓൾറൗണ്ടറെ കിട്ടുന്നത്. ലോകകപ്പിൽ നാലു മത്സരങ്ങളിൽനിന്ന് അഞ്ച് വിക്കറ്റ് നേടിയ താരത്തിന് ഒറ്റത്തവണയേ ബാറ്റിങ്ങിന് അവസരം ലഭിച്ചിട്ടുള്ളൂ.
Check out More Sports Stories Here
- തിരുപ്പതി ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, വീഡിയോ
- ലങ്കാദഹനം നടത്തി ഷമിയും സിറാജും; ഇന്ത്യ ലോകകപ്പ് സെമിയിൽ
- റെക്കോഡുകൾ എറിഞ്ഞിട്ട് സ്റ്റാർ പേസർ; ഷമി ഹീറോ ഡാ
- സിക്സറടിയിൽ ഇന്ത്യയെ തോൽപ്പിക്കാനാരുമില്ല; ഓസീസ് താരത്തിന്റെ റെക്കോഡ് പഴങ്കഥ