ലോകകപ്പില്‍ ഓസ്‌ട്രേലിയ -നെതര്‍ലെന്‍ഡ്‌സ് മത്സരത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് കൂടി പിറന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 പന്തില്‍ സെഞ്ചുറി തികച്ച് ഗ്ലെന്‍ മാക്സ് വെല്‍ ഏകദിന ലോകകപ്പ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. ടീം ടോട്ടല്‍ 266/4 എന്ന നിലയില്‍ നില്‍ക്കെ 40-ാം ഓവറില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മാക്‌സവെല്‍ തന്റെ ഇന്നിംഗ്‌സിന്റെ അവസാന പകുതിയില്‍ ഗിയര്‍ മാറ്റി 20 പന്തില്‍ 34 റണ്‍സ് നേടിയ താരം 40 പന്തില്‍ 101 റണ്‍സ് നേടി.
ഇതോടെ ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന നേട്ടത്തില്‍ എയ്ഡന്‍ മാര്‍ക്രമിനെ മാക്‌സവെല്‍ മറികടന്നു. 12 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ അയന്‍ലന്‍ഡ് താരത്തെക്കാള്‍ ഒരു പന്ത് കുറച്ച് നേരിട്ടാണ് മാക്‌സ്‌വെല്ലിന്റെ നേട്ടം. ഈ ലോകകപ്പില്‍
49 പന്തുകളില്‍ നിന്ന് സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ കെവിന്‍ ഒബ്രിയാനെയും താരം മറികടന്നു.
അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ് വെല്‍ തകര്‍ത്തടിച്ചതാണ് കൂറ്റന്‍ സ്‌കോറിലേക്ക് ടീമിനെ നയിച്ചത്. 40 പന്തിലാണ് മാക്സ് വെല്‍ സെഞ്ചുറി തികച്ചത്. എട്ട് സിക്‌സിന്റെയും ഒന്‍പത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു മാക്‌സ് വെലിന്റെ ഇന്നിംങ്‌സ്. 2020ല്‍ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലാണ് മാക്സ്വെല്‍ അവസാനമായി സെഞ്ചുറി നേടിയത്, ഏകദിന ലോകകപ്പിലെ അവസാന സെഞ്ചുറി 2015 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത്. വാര്‍ണറുടെയും മാക്‌സ്‌വെല്ലിന്റെ സെഞ്ചുറി ഇന്നിങ്‌സിന്റെ കരുത്തില്‍ ഓസിസ് 50 ഓവറില്‍ 399/5 നിലിയിലെത്തി. ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് നേടിയത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്.