ആലപ്പുഴ
സ്വതന്ത്ര്യത്തിനും പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനും തൊഴിലാളികൾ നടത്തിയ അവിസ്മരണീയ പോരാട്ടമായ പുന്നപ്ര സമരത്തിന് തിങ്കളാഴ്ച 77 വയസ്.
ജന്മിത്തത്തിനും അടിച്ചമർത്തലിനുമെതിരെ സർ സിപിയുടെ പട്ടാളത്തോട് പൊരുതിവീണ പുന്നപ്രയിലെ രണധീരർക്ക് നാട് പ്രണാമം അർപ്പിക്കും. സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേരും. പകൽ മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. രാത്രി എട്ടിന് കെപിഎസിയുടെ ‘മുടിയനായ പുത്രൻ’ നാടകം. പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിലും വൈകിട്ട് അനുസ്മരണ സമ്മേളനം ചേരും.