ജയ്പൂര്‍>രാജസ്ഥാന് ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എതിര്‍പ്പുകള്‍ ഉയരുന്നത് .200 അംഗ നിയമസഭ സീറ്റുകളില്‍ 124 സീറ്റുകള്‍ മാത്രമാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്. ഇന്നലെ 83 സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
ടയറുകള്‍ ഉള്‍പ്പടെ കത്തിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടര്‍ന്ന്
പ്രതിഷേധം ശക്തമാകുകയാണ്. ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയില്‍ നിന്ന് പുറത്തായ ബി.ജെ.പി എം.എല്‍.എമാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വസുന്ധര്യ രാജെ പക്ഷത്ത് നിന്നുള്ളവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.
സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി