ബംഗളൂരു
ജനതാദള്‍ എസ് കര്‍ണാടക അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പദവിയില്‍നിന്ന് പുറത്താക്കി. പാര്‍ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയാണ് വ്യാഴാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
ഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയെ താല്‍ക്കാലിക അധ്യക്ഷനായി നിയമിച്ചു. പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നേതൃത്വം രൂപീകരിച്ചതെന്ന് കുമാരസ്വാമി പ്രതികരിച്ചു.
അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി –-ജെഡിഎസ് സഖ്യത്തെ ഇബ്രാഹിം വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. ബിജെപി സഖ്യത്തെ എതിര്‍ത്ത ഇബ്രാഹിമിനെതിരെ നടപടിയുണ്ടാകുമെന്ന് കുമാരസ്വാമി നേരത്തെ സൂചിപ്പിച്ചിരുന്നു.