ന്യൂഡൽഹി > ഗാസയിൽ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഗാസയിലെ അൽ അഹ്ലി ഹോസ്പിറ്റലിൽ നടന്ന ആക്രമണത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും വേദം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു’- പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ( ട്വിറ്റർ) കുറിച്ചു.
നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതായും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Deeply shocked at the tragic loss of lives at the Al Ahli Hospital in Gaza. Our heartfelt condolences to the families of the victims, and prayers for speedy recovery of those injured.
Civilian casualties in the ongoing conflict are a matter of serious and continuing concern.…
— Narendra Modi (@narendramodi) October 18, 2023