കുന്നംകുളം > സംസ്ഥാന സ്കൂൾ കായികോത്സവത്തിന് അടുത്തവർഷംമുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കായികോത്സവ നടത്തിപ്പിനായി ഒമ്പത്, പത്ത് ക്ലാസ്സുകാരിൽനിന്ന് ശേഖരിക്കുന്ന 10 രൂപയും ഹയർ സെക്കൻഡറി വിഭാഗക്കാരിൽനിന്നുള്ള 50 രൂപയും വർധിപ്പിക്കണമെന്ന ആവശ്യവും സജീവ പരിഗണനയിലാണ്. ഉത്തേജകമരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയെ കായികോത്സവ ഷെഡ്യൂൾ അറിയിച്ചിട്ടുണ്ട്. അവരുടെ പരിശോധന വരുന്ന മുറയ്ക്ക് എല്ലാ സഹായങ്ങളും നൽകും.