ദുബായ് > ദുബായ് പോലീസ് ജൈറ്റെക്സ് ഗ്ലോബലിൽ പരിസ്ഥിതി സൗഹൃദ, ഇലക്ട്രിക് പട്രോളിംഗ് വാഹനം അവതരിപ്പിച്ചു.റെസിഡൻഷ്യൽ സോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് വാഹനം. ക്രിമിനൽ പെരുമാറ്റങ്ങൾ കണ്ടെത്താനും മുഖങ്ങൾ തിരിച്ചറിയാനും, കാർ ലൈസൻസ് പ്ലേറ്റുകൾ വായിക്കാനും കഴിയുന്ന തരത്തിൽ നൂതന സംവിധാനങ്ങളോടെയാണ് വാഹനം അവതരിപ്പിച്ചിട്ടുള്ളത്.
പട്രോളിംഗിൽ ഒരു ഓൺബോർഡ് ഡ്രോണും ഉൾപ്പെടുന്നു. കൂടാതെ നേരിട്ടുള്ള ആശയവിനിമയ സാങ്കേതികവിദ്യകൾ കൊണ്ട് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇത് ദുബായ് പോലീസിന്റെ ജനറൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി തത്സമയം ബന്ധപ്പെടാൻ അനുവദിക്കുന്നു.
വാഹനത്തിന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് ഡ്രോണിന് പ്രവേശിക്കാനും പട്രോളിംഗുമായി നേരിട്ട് വയർലെസ് ആശയവിനിമയം നടത്താനും കഴിയുമെന്ന് ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ലെഫ്റ്റനന്റ് റാഷിദ് ബിൻ ഹൈദർ പറഞ്ഞു.