റിയാദ് > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി സന്തോഷിന് മുസാഹ്മിയ ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കഴിഞ്ഞ ഇരുപത്തിരണ്ട് വർഷത്തിലധികമായി അൽ റാജ്ഹി ബാങ്കിന്റെ റിയാദ്, മുസാഹ്മിയ, ദുർമ്മ, അൽ ഗുവയ്യ എന്നീ ബ്രാഞ്ചുകളിൽ സേവനമനുഷ്ഠിച്ച സന്തോഷ്, തൃശ്ശൂർ മതിലകം സ്വദേശിയാണ്. കേളി അൽ ഗുവയ്യ യൂണിറ്റ് പ്രസിഡന്റ്, ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അൽ ഗുവയ്യായിലെ ഇസ്തിറാഹയിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ മുസാഹ്മിയ ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസ്സാറുദീൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അൽ ഗുവയ്യ യൂണിറ്റംഗം ബിയാസ് ആമുഖ പ്രഭാഷണം നടത്തി. മുസാഹ്മിയ ഏരിയ ജോയിന്റ് സെക്രട്ടറി ജെറി തോമസ് സ്വാഗതം പറഞ്ഞു. കേളിജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ മധു പട്ടാമ്പി, കിഷോർ ഇ നിസ്സാം, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ നടരാജൻ, അനീഷ് അബൂബക്കർ, ഏരിയ ട്രഷറർ ഷാൻ, വൈസ് പ്രസിഡന്റ് ഇഖ്ബാൽ, റുവൈദ യൂണിറ്റ് സെക്രട്ടറി നാസർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റിക്ക് വേണ്ടി നിസാറുദീൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ജെറി തോമസ്, അൽഗുവയ്യ യൂണിറ്റിന് വേണ്ടി അനീഷ് അബൂബക്കർ, അൽ റുവൈദ യൂണിറ്റിന് വേണ്ടി നാസർ എന്നിവർ ഉപഹാരങ്ങൾ നൽകി. യാത്രയയപ്പിന് സന്തോഷ് നന്ദി പറഞ്ഞു.