കോട്ടയം> കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനേഴാമത് ജോൺ പോൾ പാപ്പാ പുരസ്കാരത്തിന് മന്ത്രി പി രാജീവ്, ശശി തരൂർ എംപി, പി ജെ ജോസഫ് എംഎൽഎ എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയ മികച്ച ഭരണാധികാരി എന്ന നിലയിലാണ് മന്ത്രി പി രാജീവ് അവാർഡിന് അർഹനായത്. 50,000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് 23ന് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിഎഫ്ഐ ഡയറക്ടർ ഡോ. മാണി പുതിയിടം അറിയിച്ചു.















