ഡെഹ്ഡൂണ്>ഉത്തരാഖണ്ഡിലെ പിത്തോരഗഡിന് സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ നാല് തീവ്രത രേഖപ്പെടുത്തി.പിത്തോരഗഡില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
രാവിലെ 9.11നാണ് ഭൂചലനമുണ്ടായത്.ഞായറാഴ്ച ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു